വിരാട് കോഹ് ലി ജയിച്ച നായകനാണ്, ജോ റൂട്ട് ആണ് മോശം ക്യാപ്റ്റൻ: ഇയാൻ ചാപ്പൽ

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ് ലിയെ പ്രശംസയിൽ മൂടി ഓസ്ട്രേലിയൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ
ചെന്നൈ ടെസ്റ്റില്‍ ടോസിന് ഇടയില്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ ടെസ്റ്റില്‍ ടോസിന് ഇടയില്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

സിഡ്നി: ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ് ലിയെ പ്രശംസയിൽ മൂടി ഓസ്ട്രേലിയൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ. കോഹ് ലി വിജയിച്ച ക്യാപ്റ്റനാണെന്നും ഇം​ഗ്ലണ്ടിന്റെ ജോ റൂട്ട് മോശം നായകനാണ് എന്നുമാണ് ഇയാൻ ചാപ്പൽ പറയുന്നത്. 

ക്യാപ്റ്റൻ എന്ന നിലയിൽ കോഹ് ലി മികച്ചു നിന്നു എന്നതിന് ഒരു സംശയവും വേണ്ട. വൈസ് ക്യാപ്റ്റനായ രഹാനെയ്ക്ക് ഒപ്പം നിന്ന് വിദേശത്ത് ഇന്ത്യയെ ജയങ്ങളിലേക്ക് എത്തിക്കാൻ കോഹ് ലിക്ക് കഴിഞ്ഞു. എന്നാൽ റൂട്ടിന്റെ നായകത്വം പൂർണ പരാജയമാണ്. മികച്ച ബാറ്റ്സ്മാനാണ് റൂട്ട്. വളരെ മോശം ക്യാപ്റ്റനും. നായകൻ എന്ന നിലയിൽ റൂട്ടിന്റെ ചിന്തകൾ പോര. ഒരുപാട് ആശയങ്ങളൊന്നും റൂട്ടിന്റെ കൈകളിൽ ഇല്ല, ഇയാൻ ചാപ്പൽ പറഞ്ഞു. 

നായകൻ എന്ന നിലയിൽ കോഹ് ലിയുടെ വലിയ നിരാശ

​ഗാം​ഗുലി, ധോനി എന്നിവരുടെ പാരമ്പര്യം പിന്തുടർന്ന് ടീമിനെ പടുത്തുയർത്തുകയാണ് കോഹ് ലി ചെയ്തത്. നായകൻ എന്ന നിലയിൽ കോഹ് ലിയുടെ വലിയ നിരാശ സൗത്ത് ആഫ്രിക്കയിൽ 1-0ന് മുൻപിൽ നിന്നിട്ടും പരമ്പര നേടാനാവാതെ പോയതാവും. എന്നാൽ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിൽ കോഹ് ലി കളിച്ചില്ല, ഇയാൻ ചാപ്പൽ ചൂണ്ടിക്കാണിക്കുന്നു. 

ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം തന്റെ ടീമിനുള്ളിൽ കോഹ് ലിക്ക് നിറയ്ക്കാനായി എന്നതാണ് കോഹ് ലിയുടെ നായകത്വത്തിന്റെ സവിശേഷത. ടെസ്റ്റിൽ വിജയം നേടുക എന്നതായിരുന്നു കോഹ് ലിയുടെ ലക്ഷ്യം. ടെസ്റ്റിനോടാണ് കോഹ് ലിയുടെ അഭിനിവേശം. വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന നിലയിൽ ഋഷഭ് പന്തിനെ വളർത്തി എന്നതാണ് കോഹ് ലിയുടെ നായകത്വത്തിലെ നേട്ടങ്ങളിൽ ഒന്ന്. പന്തിനെ പിന്തുണയ്ക്കാനുള്ള കോഹ് ലിയുടെ തീരുമാനം വളരെ ശരിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com