ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ ഏയ്ഞ്ചലോ മാത്യൂസിന് കോവിഡ്; ശ്രീലങ്കയ്ക്ക് തിരിച്ചടി

കോവിഡ് പോസിറ്റീവായ താരത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ മാത്യുസ് 39 റണ്‍സ് നേടിയിരുന്നു
ഓസ്‌ട്രേലിയക്കെതിരായ ഗാലെ ടെസ്റ്റില്‍ എയ്ഞ്ചലോ മാത്യുസിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി
ഓസ്‌ട്രേലിയക്കെതിരായ ഗാലെ ടെസ്റ്റില്‍ എയ്ഞ്ചലോ മാത്യുസിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി

ഗാലെ: ശ്രീലങ്കന്‍ ബാറ്റര്‍ എയ്ഞ്ചലോ മാത്യൂസിന് കോവിഡ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് എയ്ഞ്ചലോ മാത്യുസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഒഷാഡ ഫെര്‍നാന്‍ഡോ ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ എയ്ഞ്ചലോ മാത്യൂസിന് പകരം കളിക്കും. 

കോവിഡ് പോസിറ്റീവായ താരത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ മാത്യുസ് 39 റണ്‍സ് നേടിയിരുന്നു. ഗാലെ ടെസ്റ്റിന്റെ രണ്ടാം ദിനം മുതല്‍ ശാരിരിക പ്രശ്‌നങ്ങള്‍ വന്നതോടെയാണ് മാത്യുസിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. 

കളിയിലേക്ക് വരുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ സ്‌കോര്‍ 20ലേക്ക് എത്തിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ അവര്‍ മറികടക്കേണ്ടത് 5 റണ്‍സ് കൂടി. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഓഷാഡ ഫെര്‍നാന്‍ഡോയാണ് മാത്യൂസിന് പകരം ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ 12 റണ്‍സ് മാത്രം എടുത്ത് മടങ്ങി. 

321 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. 71 റണ്‍സ് എടുത്ത ഖവാജയും 77 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനുമാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍മാര്‍. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 212ന് പുറത്തായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com