എന്തുകൊണ്ട് അശ്വിന്‍ ടീമിലില്ല? ആദ്യ നാല് ടെസ്റ്റിലേയും തന്ത്രം ആവര്‍ത്തിച്ച്  ഇന്ത്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 04:03 PM  |  

Last Updated: 01st July 2022 04:03 PM  |   A+A-   |  

R AshwinICC Player of the month

അശ്വിൻ/ ട്വിറ്റർ

 

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റിലും ആര്‍ അശ്വിന് ഇടമില്ല. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ നാല് ടെസ്റ്റിലും അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ 2022ല്‍ ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോഴും അതേ കോമ്പിനേഷന്‍ തന്നെ പിന്തുടര്‍ന്ന് ഇന്ത്യ. 

നാല് പേസര്‍മാരേയും ഒരു സ്പിന്‍ ഓള്‍റൗണ്ടറേയും ഉള്‍പ്പെടുത്തിയ കോമ്പിനേഷനായിരുന്നു ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ആദ്യ നാല് ടെസ്റ്റ് കളിച്ചപ്പോഴും ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ സാഹചര്യം വിലയിരുത്തി ഇംഗ്ലണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ലീച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴും ഇന്ത്യ മാറ്റത്തിന് തയ്യാറായില്ല. 

കഴിഞ്ഞ വര്‍ഷം അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ വന്നപ്പോള്‍ ക്യാപ്റ്റനായിരുന്ന കോഹ് ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും നേരെ ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചെത്തിയിരുന്നു. എന്നാല്‍ പരിശീലകനിലും ക്യാപ്റ്റനിലും ഉണ്ടെപ്പെടെ മാറ്റം വന്നിട്ടും അശ്വിന് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന പരിഹാസമായും ആരാധകരെത്തുന്നു. 

എഡ്ജ്ബാസ്റ്റണില്‍ അശ്വിന്‍ ഇന്ത്യയുടെ നിര്‍ണായക താരമാവും എന്നാണ് ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് മുന്‍ താരം ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞത്. അശ്വിന്‍-ബെന്‍ സ്റ്റോക്ക്‌സ് പോരിലേക്കാണ് താന്‍ ആകാംക്ഷയോട് നോക്കുന്നത് എന്നാണ് വാട്‌സന്‍ പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

95-4ല്‍ നിന്നും 113ന് ഓള്‍ ഔട്ട്; 3 ദിവസത്തില്‍ ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ