"ബൗളർമാരെ ഞാൻ മാനസികമായി തളർത്തി"; കിടിലൻ ബാറ്റിങ്ങിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഋഷഭ് പന്ത് 

"രാഹുൽ ഭായ് എന്നോട് പറഞ്ഞത് ഒരു സമയം ഒരു ബോളിൽ ശ്രദ്ധിക്കണം എന്നാണ്", പന്ത് പറഞ്ഞു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ്ങ് നിരയെ തിരികെ കയറ്റി രക്ഷകനായി അവതരിക്കുകയായിരുന്നു എഡ്ജ്ബാസ്റ്റണിലും ഋഷഭ് പന്ത്. ഇപ്പോഴിതാ മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ബൗളർമാരെ മാനസികമായി തളർത്തിയാണ് താൻ കളിയിൽ മുന്നേറിയതെന്നാണ് പന്ത് പറഞ്ഞത്.  

98റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നടിഞ്ഞിരുന്ന ടീമിനെ 338 റൺസെന്ന സ്‌കോറിലേക്ക് ഉയർത്തുകയായിരുന്നു പന്ത്. "ഞാൻ ഒരു ഡൈമൻഷനിൽ മാത്രം കളിക്കാൻ ശ്രമിക്കാറില്ല, പകരം വിവിധ ഷോട്ടുകൾ പരീക്ഷിക്കും, ചിലപ്പോൾ പുറത്തുകടക്കുകയോ ബാക്ക്ഫൂട്ടിൽ കളിക്കുകയോ ചെയ്യും. ഞാൻ ക്രീസ് നന്നായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ബൗളറെ മാനസികമായി ബുദ്ധിമുട്ടിലാക്കും. ഇതൊരിക്കലും മൂൻകൂട്ടി ആസുത്രണം ചെയ്യുന്നതല്ല മറിച്ച് ബൗളർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ശ്രദ്ധിച്ച് തീരുമാനിക്കുന്നതാണ്", പന്ത് പറഞ്ഞു. 

"പ്രതിരോധത്തിൽ ഞാൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്, ഏറെ പരിശ്രമിച്ചിട്ടുമുണ്ട്. ഓരോ ബോളും നിരീക്ഷിച്ച് അതിനനുസരിച്ചാണ് ഞാൻ കളിക്കുന്നത്. നല്ല ബോളുകളെ ബഹുമാനിക്കുന്നത് നല്ല കാര്യമാണ്. ചിലപ്പോൾ ചില വ്യത്യസ്തമായ ഷോട്ടുകൾ പരീക്ഷിക്കാറുണ്ട്, പക്ഷെ കളിയിൽ നിങ്ങളുടെ നൂറ് ശതമാനം കൊടുക്കുന്നതിലാണ് കാര്യം", പന്ത് പറഞ്ഞു.  ആദ്യം തന്നെ ഒരുപാട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്കുതന്നെ കുറച്ച് സമയം നൽകണം. കോച്ച് രാഹുൽ ഭായ് എന്നോട് പറഞ്ഞത് ഒരു സമയം ഒരു ബോളിൽ ശ്രദ്ധിക്കണം എന്നാണ്, താരം കൂട്ടിച്ചേർത്തു. 

89 പന്തിൽ നിന്ന് 16 ഫോറും ഒരു സിക്‌സും പറത്തിയാണ് ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചുറിയിലേക്ക് ഋഷഭ് പന്ത് എത്തിയത്. ടെസ്റ്റിലെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടത്തിൽ എംഎസ് ധോനിയെ ഇവിടെ പന്ത് മറികടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com