സെഞ്ചുറിയടിച്ച ഋഷഭ് പന്ത് അല്ല, ഹീറോ വിക്കറ്റെടുത്ത റൂട്ട്! ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ദിനേശ് കാര്‍ത്തിക് 

മാച്ച് സമ്മറിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചതിന്റെ തലക്കെട്ടാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ പ്രകോപിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ദിനേശ് കാര്‍ത്തിക്. മാച്ച് സമ്മറിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചതിന്റെ തലക്കെട്ടാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ പ്രകോപിപ്പിച്ചത്. 

ആധിപത്യം പുലര്‍ത്തിയ പന്തിനെ ജോ റൂട്ട് പുറത്തായി എന്നായിരുന്നു തലക്കെട്ട്. ജോ റൂട്ടിന്റെ ഫോട്ടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് പങ്കുവെച്ചത്. ആകര്‍ഷകമായ കളിക്ക് ശേഷം ഇതിലും മികച്ച തലക്കെട്ട് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ടാഗ് ചെയ്ത് ദിനേശ് കാര്‍ത്തിക് കുറിച്ചത്. 

ഋഷഭ് പന്തിന്റെ ഇന്നിങ്‌സും രണ്ട് ടീമില്‍ നിന്നും വന്ന ക്വാളിറ്റി ക്രിക്കറ്റും മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയാണോ മാച്ച് വിശകലനം എന്നും കാര്‍ത്തിക് ചോദിക്കുന്നു. ഇന്ത്യന്‍ ബാറ്റേഴ്‌സ് മുന്‍തൂക്കം നിലനിര്‍ത്തി കളിച്ചപ്പോള്‍ റൂട്ടിന്റെ വിക്കറ്റ് നേട്ടം ഹൈലൈറ്റ് ചെയ്ത് കൊടുത്തതിലെ അതൃപ്തിയാണ് കാര്‍ത്തിക് ഇവിടെ പരസ്യമാക്കിയത്. 

രണ്ടാം ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി നിര്‍ത്തിയത്. റൂട്ടിനും ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനായില്ല. ബുമ്ര മൂന്ന് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീതം വീഴ്ത്തി കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com