ടെസ്റ്റ് റാങ്കിങ്; ആദ്യ 10ല്‍ നിന്ന് കോഹ്‌ലി പുറത്ത്; അഞ്ചാം റാങ്കിലേക്ക് കുതിച്ച് ഋഷഭ് പന്ത്‌

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലേക്ക് കുതിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്
സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഋഷഭ് പന്ത്/ ചിത്രം: പിടിഐ
സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഋഷഭ് പന്ത്/ ചിത്രം: പിടിഐ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലേക്ക് കുതിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. അഞ്ച് സ്ഥാനം മുന്‍പോട്ട് കയറി പന്ത് അഞ്ചാം റാങ്കിലെത്തി. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ആദ്യ 10ലെ സ്ഥാനം നഷ്ടമായി. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 111 പന്തില്‍ നിന്നാണ് പന്ത് 146 റണ്‍സ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സും കണ്ടെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണ് ഇത്. തന്റെ കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും നേടി. 

ബെയര്‍‌സ്റ്റോ 11 സ്ഥാനം മുകളിലേക്ക് കയറി 10ാം റാങ്കിലെത്തി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ 114 റണ്‍സ് ആണ് ബെയര്‍സ്‌റ്റോയെ റാങ്കിങ്ങില്‍ മുന്നേറാന്‍ തുണച്ചത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നഷ്ടമായ രോഹിത് ഒരു സ്ഥാനം താഴേക്കിറങ്ങി 9ാം റാങ്കിലെത്തി. 

ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുകളിലേക്ക് കയറി 26ാം റാങ്കിലെത്തി. രവീന്ദ്ര ജഡേജ 8 സ്ഥാനം മുന്നേറി 34ാം റാങ്കിലും. 923 പോയിന്റോടെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. രണ്ടാം സ്ഥാനത്ത് ലാബുഷെയ്‌നും മൂന്നാമത് സ്റ്റീവ് സ്മിത്തും നാലാമത് ബാബര്‍ അസമും നിലയുറപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com