എന്താണ് ബാസ്‌ബോള്‍? ദ്രാവിഡിനും പിടികിട്ടാത്ത വാക്ക്; ഇംഗ്ലണ്ടിന്റെ പുതിയ ശൈലി

ബ്രണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ നാല് ടെസ്റ്റിലും ഇംഗ്ലണ്ട് ജയിച്ചു
ബ്രണ്ടന്‍ മക്കല്ലം/ഫോട്ടോ: എഎഫ്പി
ബ്രണ്ടന്‍ മക്കല്ലം/ഫോട്ടോ: എഎഫ്പി

ബാസ്‌ബോള്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ബാസ്‌ബോള്‍ എന്താണെന്ന് അറിയില്ലെന്നാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ പുതിയ ശൈലി ബാസ്‌ബോള്‍ എന്ന പേരില്‍ ട്രെന്‍ഡിങ് ആണ്..

ബ്രണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ നാല് ടെസ്റ്റിലും ഇംഗ്ലണ്ട് ജയിച്ചു. അതും നാലാം ഇന്നിങ്‌സില്‍ ചെയ്‌സ് ചെയ്ത്. മക്കല്ലം ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത് മുതല്‍ ബസ്‌ബോള്‍ എന്ന പേര് ഇംഗ്ലണ്ടിനെ ചൂണ്ടി വന്നിരുന്നു. 

മക്കല്ലത്തിന്റെ നിക്ക്‌നെയിം ആണ് ബാസ്. പരിശീലകരുടെ പേരിനോട് ചേര്‍ത്ത് ടീമിന്റെ കളി ശൈലി വിശേഷിപ്പിക്കാറുണ്ട്. കോന്റെ ടോട്ടനത്തിന്റെ പരിശീലകനായതിന് പിന്നാലെ കോന്റെബോള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 

ആഷസില്‍ 4-0ന് തോല്‍വി. പിന്നാലെ വിന്‍ഡിസിന് എതിരെയും പരമ്പര നഷ്ടം. പിന്നാലെയാണ് ഇംഗ്ലണ്ട് ക്യാംപില്‍ അഴിച്ചുപണി വരുന്നത്. പഴയ ശൈലിയിലെ കളി ഇംഗ്ലണ്ട് മാറ്റണം എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. മക്കല്ലം ചുമതലയേറ്റെടുത്തതിന് ശേഷം 250ന് മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്താണ് ഇംഗ്ലണ്ട് നാല് വട്ടവും ജയം പിടിച്ചത്. 

കളിക്കാരന്‍ എന്ന നിലയിലെ തന്റെ കരിയറില്‍ മക്കല്ലം പിന്തുടര്‍ന്ന അഗ്രസീവ് ശൈലിയാണ് പരിശീലകനായപ്പോഴും സ്വീകരിച്ചത്. പോസിറ്റീവ് മനോഭാവത്തില്‍ ജയം മാത്രം മുന്‍പില്‍ വെച്ച് ബാറ്റ് വീശിയാണ് ബാസ്‌ബോള്‍ ശൈലിയുമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്ക്റ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com