വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

'കറുത്തവരോ ഇരുണ്ട നിറമുള്ളവരോ വെല്ലുവിളിച്ചാല്‍ നിങ്ങള്‍ക്ക് സഹിക്കില്ല'; കോഹ്‌ലിയെ പിന്തുണച്ച് ടിനോ ബെസ്റ്റ്

കറുത്തതോ ഇരുണ്ട നിറത്തിലുള്ളതോ ആയ ആരെങ്കിലും വെല്ലുവിളിച്ചാല്‍ അവരെല്ലാം നിങ്ങള്‍ക്ക് പ്രശ്‌നമാണ് എന്നാണ് ടിനോ ബെസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്
Published on

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിന്‍ഡിസ് മുന്‍ താരം ടിനോ ബെസ്റ്റ്. കറുത്തതോ ഇരുണ്ട നിറത്തിലുള്ളതോ ആയ ആരെങ്കിലും വെല്ലുവിളിച്ചാല്‍ അവരെല്ലാം നിങ്ങള്‍ക്ക് പ്രശ്‌നമാണ് എന്നാണ് ടിനോ ബെസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. 

ഇംഗ്ലീഷ് ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍ ജോര്‍ജ് ഡോബെല്ലിന്റെ കോഹ് ലിക്കെതിരായ ട്വീറ്റ് പങ്കുവെച്ചാണ് ടിനോ ബെസ്റ്റിന്റെ പ്രതികരണം. നാലാം ഇന്നിങ്‌സില്‍ അലക്‌സ് ലീസിന്റെ വിക്കറ്റ് ആഘോഷത്തിന് ഇടയില്‍ കോഹ് ലി പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയുടെ അടുത്ത് വരുന്നതാണ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. 

നിര്‍ഭയനും കറുത്തതും ഇരുണ്ട നിറത്തിലുള്ളതുമായ ഒരാള്‍ നിങ്ങളെ വെല്ലുവിളിച്ചാല്‍ നിങ്ങള്‍ക്കതൊരു പ്രശ്‌നമാണ്. കോഹ് ലിക്ക് എതിരേയും മറ്റ് ഇംഗ്ലീഷുകാര്‍ അല്ലാത്തവര്‍ക്കെതിരേയും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്ന ഈ അസംബന്ധങ്ങള്‍ കേട്ട് എനിക്ക് മടത്തു, ടിനോ ബെസ്റ്റ് ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com