കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

ആരമ്പിക്കലാമ! സീസണിലെ ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സൈനിങ്ങുകള്‍ക്കായി മുറവിളി കൂട്ടുന്ന ആരാധകര്‍ക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സൈനിങ്ങുകള്‍ക്കായി മുറവിളി കൂട്ടുന്ന ആരാധകര്‍ക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ആദ്യ വിദേശ സൈനിങ് ആണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുന്നത്. അപ്പോസ്റ്റലോസ് ജിയാനുവാണ് മഞ്ഞക്കുപ്പായത്തിലേക്ക് വരുന്നത്. മെഡിക്കല്‍ കഴിയുന്നതോടെ സൈനിങ് പൂര്‍ത്തിയാവും.

ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ മുന്നേറ്റനിര താരമാണ് അപ്പോസ്റ്റലോസ്. ഗ്രീക്ക് ദേശിയ ടീമിനായി കളിച്ച താരം 2016 മുതല്‍ ഓസ്‌ട്രേലിയന്‍ ദേശിയ ടീമിലും കളിച്ചു. ഓസ്‌ട്രേലിയന്‍ ക്ലബ് മകര്‍ത്തറില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് 32കാരനായ താരം എത്തുന്നത്. 

നേരത്തെ 2 സൈനിങ്ങുകളാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് വിങ്ങര്‍ സൗരവിനേയും മിറാന്‍ഡയേയുമാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഇതുവരെ സ്വന്തമാക്കി. ടീമില്‍ നിലവിലുള്ള വിദേശ താരങ്ങളില്‍ ലെസ്‌കോവിച്ചിന്റെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വന്നിട്ടുള്ളത്. ലൂണ ക്ലബില്‍ തുടരും എന്ന് ഏറെ കുറെ ഉറപ്പാണ്. 

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനത്തോടെ ഫൈനലില്‍ എത്തിയെങ്കിലും വാസ്‌ക്വസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടുകഴിഞ്ഞു. വാസ്‌ക്വെസിനെ കൂടാതെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്, വിങ്ങര്‍ സെത്യാസെന്‍ സിങ്, വിന്‍സി ബരെറ്റോ എന്നിവരും മറ്റ് ടീമുകളിലേക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ചേക്കേറി. അര്‍ജന്റൈന്‍ മുന്നേറ്റനിര താരം പാബ്ലോ ചവാരിയയും പോര്‍ച്ചുഗല്‍ താരം റാഫ ലോപ്പുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com