‘ആഭ്യന്തര ക്രിക്കറ്റിൽ പോയി ഫോം കണ്ടെത്തട്ടെ, അത്ര മോശം കാര്യമല്ല; കോഹ്‌ലിയോട് പറയു‘

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 09:09 PM  |  

Last Updated: 12th July 2022 09:09 PM  |   A+A-   |  

kohli

ചിത്രം: എഎഫ്പി

 

മുംബൈ: ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങിൽ ഫോം കിട്ടാതെ ഉഴലുകയാണ്. കോഹ്‌ലി ബാറ്റിങ് ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യീദ് കിർമാനി. അത് അത്ര മോശമായ കാര്യമല്ലെന്നും കിർമാനി ഓർമിപ്പിച്ചു. 

തുടർച്ചയായി പരാജയപ്പെട്ടിട്ടും കോഹ്‌ലിക്ക് വീണ്ടും വീണ്ടും അവസരം നൽകുന്നതിനെ കിർമാനി വിമർശിക്കുന്നു. സെലക്ടർമാർ കോഹ്‌ലിയോട് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയണമെന്ന് കിർമാനി ആവശ്യപ്പെടുന്നു. 

‘ആഭ്യന്തര ക്രിക്കറ്റിലേക്കു തിരികെ പോയി ഫോം കണ്ടെത്തുകയാണു കോഹ്‌ലി ചെയ്യേണ്ടത്. അത് മോശം കാര്യമല്ല. ക്രിക്കറ്റിൽ ഇപ്പോൾ അവസരത്തിനായുള്ള മത്സരത്തിന്റെ സമയമാണ്. കുറച്ച് ഇന്നിങ്സുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നാൽ എത്ര മുൻപരിചയം ഉണ്ടെങ്കിലും സെലക്ഷൻ കമ്മിറ്റി ഇടപെടണം. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കു. അപ്പോൾ ടീമിലേക്ക് പരി​ഗണിക്കാം എന്നാണ് പറയേണ്ടത്. ഇത് പക്ഷേ കോഹ്‌ലിയുടെ കാര്യത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല.‘- കിർമാനി ചോദിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ മോശം പ്രകടനം ന‌ടത്തിയ കോഹ്‌ലിക്ക് പരിക്കും വില്ലനായി. ഇം​ഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ‌ വിരാട് കോഹ്‌ലി കളിക്കുന്നില്ല. 14, 17 തീയതികളിൽ നടക്കുന്ന ഏകദിനങ്ങൾക്കായി കോഹ്‌ലി ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

മാരകം ബുമ്ര! പിഴുതെറിഞ്ഞത് ആറ് വിക്കറ്റുകൾ; കരിയർ ബെസ്റ്റ്; ഇം​ഗ്ലണ്ട് 110 റൺസിൽ ഒതുങ്ങി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ