'ബാറ്റര്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കട്ടെ, പക്ഷെ മിസ് ആയാല്‍ എല്‍ബിഡബ്ല്യു നല്‍കണം'; നിയമം മാറ്റണമെന്ന് അശ്വിന്‍ 

റിവേഴ്‌സ് സ്വീപ്പ് കളിക്കുകയും ഇടംകയ്യന്‍ ബാറ്ററുടെ സ്റ്റാന്‍സ് എടുക്കുകയും ചെയ്യുമ്പോള്‍ അവിടെ ബ്ലൈന്‍ഡ് സ്‌പോട്ട് ഉണ്ടാവുന്നില്ല
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

ന്യൂഡല്‍ഹി: ക്രിക്കറ്റ് നിയമങ്ങളിലെ പലതും ചോദ്യം ചെയ്ത് പലപ്പോഴും സ്പിന്നര്‍ ആര്‍ അശ്വിന്‍ എത്താറുണ്ട്. ഇപ്പോള്‍ അശ്വിന്റെ വരവ് റിവേഴ്‌സ് സ്വീപ്പ് കളിക്കുമ്പോള്‍ ബാറ്റര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം ചൂണ്ടിക്കാണിച്ചാണ്. 

ലെഗ് സ്റ്റംപിന് പുറത്ത് പന്ത് പിച്ച് ചെയ്ത് പോകുമ്പോള്‍ തന്റെ യഥാര്‍ഥ സ്റ്റാന്‍സില്‍ നില്‍ക്കുന്ന ബാറ്റര്‍ക്ക് പന്ത് കാണാന്‍ സാധിക്കാത്തതിനെയാണ് ബ്ലൈന്‍ഡ് സ്‌പോട്ട് എന്ന് പറയുന്നത്. എന്നാല്‍ ജോ റൂട്ട് തന്റെ യഥാര്‍ഥ സ്റ്റാന്‍സില്‍ നിന്ന് മാറി ഇടംകയ്യനെ പോലെ നില്‍ക്കുമ്പോള്‍ അത് ബ്ലൈന്‍ഡ് സ്‌പോട്ട് ആവില്ലെന്നാണ് അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നത്. 

യഥാര്‍ഥ സ്റ്റാന്‍സില്‍ ബാറ്റര്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് അവിടെ ബ്ലൈന്‍ഡ് സ്‌പോട്ട് വരുന്നത്

ബൗളര്‍ എന്ന നിലയില്‍ ഞാന്‍ ഇടംകൈ സ്പിന്‍ ആണ് എറിയുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം. ലെഗ് സൈഡ് ഫീല്‍ഡ് ആണ് ഞാന്‍ സെറ്റ് ചെയ്യുക. വലംകൈ ബാറ്ററായാണ് നിങ്ങള്‍ ക്രീസില്‍ നില്‍ക്കുന്നത്. എന്നാല്‍ റിവേഴ്‌സ് സ്വീപ്പ് കളിച്ച് ഇടംകയ്യനെ പോലെ നിങ്ങള്‍ അടിക്കും. ഇവിടെ റൂട്ട് റിവേഴ്‌സ് സ്വീപ്പ് കളിക്കുമ്പോള്‍ എല്‍ബിഡബ്ല്യുവില്‍ റൂട്ട് പുറത്താവുന്നില്ല. 

കാരണം യഥാര്‍ഥ സ്റ്റാന്‍സില്‍ ബാറ്റര്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് അവിടെ ബ്ലൈന്‍ഡ് സ്‌പോട്ട് വരുന്നത്. റിവേഴ്‌സ് സ്വീപ്പ് കളിക്കുകയും ഇടംകയ്യന്‍ ബാറ്ററുടെ സ്റ്റാന്‍സ് എടുക്കുകയും ചെയ്യുമ്പോള്‍ അവിടെ ബ്ലൈന്‍ഡ് സ്‌പോട്ട് ഉണ്ടാവുന്നില്ല, അശ്വിന്‍ പറയുന്നു. 

ബാറ്റര്‍ക്ക് റിവേഴ്‌സ് സ്വീപ്പ് കളിക്കാമോ ഇല്ലയോ എന്നതല്ല എന്റെ വിഷയം. എല്‍ബിഡബ്ല്യു ആണ് ഇവിടെ ഞാന്‍ ഉന്നയിക്കുന്നത്. ബാറ്റേഴ്‌സ് സ്വിച്ച് ഹിറ്റ് കളിക്കട്ടെ. എന്നാല്‍ ബാറ്റര്‍ക്ക് ഇവിടെ മിസ് ആവുമ്പോള്‍ എല്‍ബിഡബ്ല്യു അനുവദിക്കണം. ബാറ്റര്‍ തിരിഞ്ഞു വരുന്നത് കൊണ്ട് അത് എല്‍ബിഡബ്ല്യു അല്ല എന്ന് എങ്ങനെ പറയാനാവും എന്നും അശ്വിന്‍ ചോദിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com