2 വര്‍ഷം, 2000 കോടി രൂപ പ്രതിഫലം; സൗദി ക്ലബിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാവാതെ പോയതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനത്തിലേക്ക് ക്രിസ്റ്റിയാനോ എത്തിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍:  സൗദി ക്ലബ് മുന്‍പില്‍ വെച്ച വമ്പന്‍ ഓഫര്‍ ക്രിസ്റ്റ്യാനോ നിരസിച്ചതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ക്രിസ്റ്റിയാനോയ്ക്ക് മുന്‍പില്‍ 275 മില്യണ്‍ യൂറോ ആണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് വര്‍ഷത്തെ കരാറിലാണ് മുപ്പത് ദശലക്ഷം യൂറോ പ്രതിഫലം ക്രിസ്റ്റ്യാനോയ്ക്ക് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്. ഈ സൗദി ക്ലബ് ഏതാണെന്ന് പുറത്തുവന്നിട്ടില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ പന്ത് തട്ടാന്‍ ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ വമ്പന്‍ തുകയ്ക്കും ആകര്‍ശിക്കാനായില്ല. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാവാതെ പോയതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനത്തിലേക്ക് ക്രിസ്റ്റിയാനോ എത്തിയത്. അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുള്ളത്. ക്ലബ് വിടാന്‍ ക്രിസ്റ്റിയാനോ ശ്രമിക്കുമ്പോഴും ക്രിസ്റ്റിയാനോയെ വില്‍ക്കുന്നില്ലെന്ന നിലപാടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വീകരിക്കുന്നത്. 

നിലവില്‍ ചെല്‍സിയാണ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ക്ലബുകളില്‍ മുന്‍പിലുള്ളത്. 2021-22 സീസണില്‍് 24 ഗോളുകളാണ് ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ ഫിനിഷ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com