‘ശ്രേയസിന് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നു, ഇതൊക്കെ എന്തുതരം യുക്തിയാണ്?‘

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 04:40 PM  |  

Last Updated: 15th July 2022 04:40 PM  |   A+A-   |  

sanju_samson1

സഞ്ജു സാംസണ്‍ , ഫയല്‍ ചിത്രം

 

ബം​ഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരി​​ഗണിച്ചിരുന്നില്ല. ഇപ്പോഴിതാ സഞ്ജുവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് രം​ഗത്തെത്തി.

ശ്രേയസ് അയ്യർക്കു വേണ്ടി സഞ്ജു സാംസണെ പോലെയുള്ള താരങ്ങളെ ഒഴിവാക്കുന്നത് ക്രിക്കറ്റ് യുക്തിക്കും അപ്പുറത്തുള്ള കാര്യമാണെന്ന് ദൊഡ്ഡ ​ഗണേഷ് പറയുന്നു. സഞ്ജു സാംസണെ പോലെയുള്ള താരങ്ങളെയാണ് ടി20 ക്രിക്കറ്റിൽ ആവശ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദൊഡ്ഡ ഗണേഷ് നിലപാടു വ്യക്തമാക്കിയത്.

‘സഞ്ജു സാംസണെ പോലെയുള്ള താരങ്ങളെയാണ് ടി20 ക്രിക്കറ്റിൽ ആവശ്യം. ശ്രേയസ് അയ്യർക്ക് വേണ്ടി സഞ്ജുവിനെ അവ​ഗണിക്കുന്നത് ക്രിക്കറ്റ് യുക്തിക്കും അപ്പുറത്തുള്ള കാര്യമാണ്‘- അദ്ദേഹം കുറിപ്പിൽ പറയുന്നു.

അയർലൻഡിനെതിരെ അർധ സെഞ്ചറി നേടിയിട്ടും മികച്ച ഫോമിലുള്ള സഞ്ജുവിനെ വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അയർലൻഡിനെതിരെ 42 പന്തുകൾ നേരിട്ട താരം 77 റൺസെടുത്താണു പുറത്തായത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ ഇറക്കിയിരുന്നില്ല. രണ്ടും മൂന്നും ടി20 മത്സരങ്ങൾക്കുള്ള ടീമിൽ താരത്തെ ഉള്‍പ്പെടുത്തിയതുമില്ല. അതേസമയം വിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമില്‍ സഞ്ജു സാംസണുമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

കോഹ്‌ലി സച്ചിനെ വിളിക്കണം, ഇല്ലെങ്കില്‍ കോഹ്‌ലിയെ വിളിക്കേണ്ടത് സച്ചിന്റെ ഉത്തരവാദിത്വമാണ്: അജയ് ജഡേജ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ