കൈമുട്ടിന്റെ സ്ഥാനം തെറ്റി, സ്വയം ശരിയാക്കി രോഹിത് ശര്‍മ; വീഡിയോ വൈറല്‍

ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ രോഹിത് ശര്‍മ തന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റിയത് ശരിയാക്കുന്നതാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ തോല്‍വി വഴങ്ങി. പരമ്പര ഇതോടെ 1-1ന് ഇംഗ്ലണ്ട് സമനിലയിലുമാക്കി. ഇവിടെ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ രോഹിത് ശര്‍മ തന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റിയത് ശരിയാക്കുന്നതാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്. 

ജോ റൂട്ടും ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സംഭവം. റൂട്ടിന്റെ ഷോട്ട് തടഞ്ഞതിന് പിന്നാലെ രോഹിത് തന്റെ വലത് കയ്യില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. വലത് കൈമുട്ടിന്റെ സ്ഥാനം തെറ്റുന്നതും താരം തന്നെ അത് ശരിയാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കമന്ററി ബോക്‌സിലിരുന്ന് സഞ്ജയ് മഞ്ജരേക്കറും രോഹിത്തിന്റെ കൈമുട്ടിന്റെ സ്ഥാനം മാറിയത് ചൂണ്ടിക്കാണിച്ചു. കളിയിലേക്ക് വരുമ്പോള്‍ 100 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 247 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 146 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com