ഏഷ്യാ കപ്പ് ശ്രീലങ്കയില്‍ നിന്ന് മാറ്റിയേക്കും; യുഎഇ വേദിയായേക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് 

ഏഷ്യാ കപ്പ് ശ്രീലങ്കക്ക് പുറത്തേക്ക് മാറ്റാനാണ് സാധ്യതയെന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കൊളംബോ: ഏഷ്യാ കപ്പ് ശ്രീലങ്കക്ക് പുറത്തേക്ക് മാറ്റാനാണ് സാധ്യതയെന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ. ശ്രീലങ്കയിലെ രാഷ്ട്രിയ പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യാ കപ്പ് വേദി മാറ്റിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഏഷ്യാ കപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാനാണ് സാധ്യത എന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റിന്റെ തിയതികളില്‍ മാറ്റമുണ്ടായേക്കില്ല. ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ്. 

ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓസ്‌ട്രേലിയ പ്രശ്‌നങ്ങളില്ലാതെ ടെസ്റ്റ്, ട്വന്റി20, ഏകദിന മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റ് കൊളംബോയില്‍ നിന്ന് ഗാലെയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. 

ഏഷ്യാ കപ്പ് ശ്രീലങ്കയില്‍ നിന്ന് മാറ്റിയാല്‍ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് പ്രധാന ടീമുകള്‍. ഹോങ്കോങ്, സിംഗപ്പൂര്‍, കുവൈത്ത്, യുഎഇ എന്നീ ടീമുകളാണ് ഏഷ്യാ കപ്പിലേക്ക് എത്താന്‍ യോഗ്യതാ മത്സരം കളിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com