പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാമത്തെ കിരീടം

ഈ വര്‍ഷം കൊറിയന്‍ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ എന്നീ കിരീടങ്ങളിലേക്കും സിന്ധു എത്തിയിരുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ചൈനയുടെ യി വാങ്ങിനെയാണ് മൂന്ന് സെറ്റുകള്‍ നീണ്ട പോരിനൊടുവില്‍ സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 21-9, 11-21, 21-15. 

സിംഗപ്പൂര്‍ ഓപ്പണില്‍ ആദ്യമായാണ് സിന്ധു കിരീടം ചൂടുന്നത്. 2022ലെ സിന്ധുവിന്റെ മൂന്നാമത്തെ കിരീടമാണ് ഇത്. ഈ വര്‍ഷം കൊറിയന്‍ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ എന്നീ കിരീടങ്ങളിലേക്കും സിന്ധു എത്തിയിരുന്നു. 12 മിനിറ്റ് മാത്രമാണ് സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിലെ ആദ്യ ഗെയിം സ്വന്തമാക്കാന്‍ സിന്ധുവിന് വേണ്ടിവന്നത്. 

ആദ്യ ഗെയിമില്‍ തുടരെ 13 പോയിന്റ് നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരം ശക്തമായി തിരിച്ചെത്തി. വിജയിയെ നിര്‍ണയിച്ച അവസാന ഗെയിമിന്റെ തുടക്കത്തില്‍ ചൈനീസ് താരമാണ് ലീഡ് എടുത്തത്. എന്നാല്‍ യിങ്ങിനെതിരെ തന്റെ ലീഡ് സിന്ധു വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഇനി ശ്രദ്ധയെല്ലാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എന്നാണ് സിന്ധു മത്സരത്തിന് ശേഷം പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com