നൂറ്റാണ്ടിലെ ബോള്‍? അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് യാസിര്‍ ഷായുടെ ഡെലിവറി

വോണിന്റെ പന്ത് തന്നെയാണ് ഇപ്പോഴും മുന്‍പില്‍ നില്‍ക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഗാലെ: അത്ഭുത ഡെലിവറിയുമായി പാകിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് നൂറ്റാണ്ടിലെ ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടാന്‍ പാകത്തില്‍ യാസിര്‍ ഷായുടെ ഡെലിവറി വന്നത്. 

ഫോമില്‍ നില്‍ക്കുന്ന ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ യാസിറിന്റെ ലെഗ് സ്പിന്‍ ഡെലിവറി ക്ലീന്‍ ബൗള്‍ഡാക്കി. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത യാസിറിന്റെ ഡെലിവറി ഇടത്തേക്ക് തിരിഞ്ഞ് കുശാല്‍ മെന്‍ഡിസിന്റെ ഓഫ് സ്റ്റംപ് പിഴുതു. 

1993ലെ ആഷസ് ടെസ്റ്റില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ച് ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കാന്‍ വന്ന ഡെലിവറിയെ ഓര്‍മിപ്പിക്കുന്നതാണ് യാസിറിന്റെ പന്ത്. എന്നാല്‍ വോണിന്റെ പന്ത് തന്നെയാണ് ഇപ്പോഴും മുന്‍പില്‍ നില്‍ക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. 

ഗാലെ ടെസ്റ്റിലേക്ക് വരുമ്പോള്‍ രണ്ട് ദിനം മുന്‍പില്‍ നില്‍ക്കെ 303 റണ്‍സ് ആണ് പാകിസ്ഥാന് ഇനി ജയിക്കാനായി വേണ്ടത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 337 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 218 റണ്‍സിന് തകര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com