കോമണ്‍വെല്‍ത്ത് ഗെയിംസ്; വിറ്റുപോയത് 12 ലക്ഷം ടിക്കറ്റുകള്‍; ഇന്ത്യാ-പാക് പോരിന് ഗ്യാലറി നിറയും

ജൂലൈ 31ന് എഡ്ജ്ബാസ്റ്റണില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് മത്സരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി അധികൃതര്‍. ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് മത്സരമാണ് ടിക്കറ്റ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം എന്നാണ് ബിര്‍മിങ്ഹാം ഗെയിംസ് സിഇഒ ഇയാന്‍ റീഡ് പറഞ്ഞു. 

ജൂലൈ 31ന് എഡ്ജ്ബാസ്റ്റണില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് മത്സരം. ജൂലൈ 28നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാവുന്നത്. ഇന്ത്യന്‍, പാകിസ്ഥാന്‍ പൗരന്മാര്‍ നിരവധിയുള്ള നഗരമായതിനാലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ടിക്കറ്റിനായി ആവശ്യക്കാര്‍ കൂടിയത്. 

കോമണ്‍വെല്‍ത്തിലെ വനിതാ ക്രിക്കറ്റ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം തീര്‍ന്നു കഴിഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും കലാശപ്പോരിലുണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. 

അയ്യായിരത്തോളം അത്‌ലറ്റുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാവും. 2012 ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം യുകെ വേദിയാവുന്ന വലിയ കായിക മാമാങ്കമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 45,000 വോളന്റിയര്‍മാരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിയോഗിച്ചിരിക്കുന്നത്. 72 രാജ്യങ്ങള്‍ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com