'പെട്രോള്‍ നിറച്ചാല്‍ ഓടുന്ന കാറുകളല്ല ഞങ്ങള്‍'; തുറന്നടിച്ച് ബെന്‍ സ്‌റ്റോക്ക്‌സ് 

കടുപ്പമേറിയ ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കെതിരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്
ബെന്‍ സ്‌റ്റോക്ക്‌സ്/ഫോട്ടോ: എഎഫ്പി
ബെന്‍ സ്‌റ്റോക്ക്‌സ്/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: കടുപ്പമേറിയ ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കെതിരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിന് മുന്‍പായിട്ടാണ് സ്റ്റോക്ക്‌സിന്റെ പ്രതികരണം. പെട്രോളൊഴിച്ച് ഓടിക്കാവുന്ന കാറുകള്‍ അല്ല കളിക്കാര്‍ എന്നാണ് ബെന്‍ സ്റ്റോക്ക്‌സ് തുറന്നടിച്ചത്. 

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഏകദിനത്തില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നത്. 31ാം വയസില്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്ക്‌സിന്റെ തീരുമാനം വലിയ ചര്‍ച്ചയായി. ഇടവേളകള്‍ ഇല്ലാത്ത ക്രിക്കറ്റ് ഷെഡ്യൂളുകളാണ് സ്റ്റോക്ക്‌സിന്റെ വിരമിക്കലിലേക്ക് കൊണ്ടെത്തിച്ചത് എന്ന വിമര്‍ശനം ശക്തമായി. 

ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാലിപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതിനൊപ്പം ഒരുപാട് മത്സരങ്ങളും മുന്‍പില്‍ വരുന്നു. ഇവിടെ എന്റെ ശരീരത്തെ എനിക്ക് ശ്രദ്ധിക്കണം. കാരണം എത്രത്തോളം കൂടുതല്‍ നാള്‍ ക്രിക്കറ്റില്‍ നില്‍ക്കാനാവുമെന്നാണ് ഞാന്‍ നോക്കുന്നത്. പെട്രോള്‍ ഒഴിച്ച് ഓടിക്കാവുന്ന കാറുകള്‍ അല്ല ഞങ്ങള്‍, സ്‌റ്റോക്ക്‌സ് പറഞ്ഞു. 

വിരമിക്കല്‍ മത്സരത്തില്‍ 5 റണ്‍സ് മാത്രം എടുത്താണ് സ്‌റ്റോക്ക്‌സ് മടങ്ങിയത്

ഇത്രയും മത്സരങ്ങള്‍ കളിക്കുന്നതിന്റെ എല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. തിരക്കേറിയ ഷെഡ്യൂള്‍ ആണ്. രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുന്ന ഓരോ മത്സരത്തിലും 100 ശതമാനം നല്‍കുക എന്നത് കളിക്കാരന്റെ ഉത്തരവാദിത്വമാണ് എന്നും സ്‌റ്റോക്ക്‌സ് ചൂണ്ടിക്കാണിച്ചു. 

വിരമിക്കല്‍ മത്സരത്തില്‍ 5 റണ്‍സ് മാത്രം എടുത്താണ് സ്‌റ്റോക്ക്‌സ് മടങ്ങിയത്. സൗത്ത് ആഫ്രിക്കയുടെ മര്‍ക്രമാണ് വിരമിക്കല്‍ ഏകദിനത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സ്‌റ്റോക്ക്‌സിനെ അനുവദിക്കാതെ മടക്കിയത്. മത്സരത്തില്‍ 62 റണ്‍സിന്റെ തോല്‍വിയിലേക്കും ഇംഗ്ലണ്ട് വീണു. 334 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സില്‍ ഓള്‍ഔട്ടായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com