മാഞ്ചസ്റ്ററില്‍ നിന്ന് ട്രിനിഡാഡിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്; 3.5 കോടി രൂപ മുടക്കി ബിസിസിഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st July 2022 10:50 AM |
Last Updated: 21st July 2022 10:50 AM | A+A A- |

ചഹല്‍, ശാര്‍ദുല്‍ താക്കൂര്‍/ഫോട്ടോ: ട്വിറ്റര്‍
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രിനിഡാഡിലെത്തി. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ മാഞ്ചസ്റ്ററില്‍ നിന്ന് കരീബിയന്‍ ദ്വീപിലേക്കാണ് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം പറന്നത്. ഇവിടെ ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്കായി ബിസിസിഐ ചെലവാക്കിയ തുകയാണ് ചര്‍ച്ചയാവുന്നത്.
ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ഇന്ത്യന്‍ ടീം ട്രിനിഡാഡിലേക്ക് പറന്നത്. 3.5 കോടി രൂപയാണ് ബിസിസിഐക്ക് ഇതിനായി ചെലവായത് എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കളിക്കാര്‍ക്കൊപ്പം ഇവരുടെ കുടുംബാംഗങ്ങളും ഉള്ളതിനാല്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റുകളില്‍ ഇത്രയും ടിക്കറ്റ് ബുക്ക് ചെയ്യുക പ്രയാസമായത് ചൂണ്ടിയാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് എടുത്തത്.
16 കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കളിക്കാരുടെ കുടുംബാംഗങ്ങളുമാണ് ട്രിനിഡാഡിലെത്തിയത്. വെള്ളിയാഴ്ചയാണ് വിന്‍ഡിസിന് എതിരായ ഇന്ത്യയുടെ പരമ്പരയിലെ ആദ്യ ഏകദിനം. രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.
Trinidad - WE ARE HERE! #TeamIndia | #WIvIND pic.twitter.com/f855iUr9Lq
— BCCI (@BCCI) July 20, 2022
സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നതും ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യമാണ്. അയര്‍ലന്‍ഡിന് എതിരായ ഒരു ട്വന്റി20 മാത്രം കളിച്ച സഞ്ജു 77 റണ്‍സ് നേടിയിരുന്നു. അഞ്ച് ട്വന്റി20കളുടെ പരമ്പരയില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ