ധവാനൊപ്പം ആര് ഓപ്പണറാവും? മധ്യനിരയില്‍ സഞ്ജുവിന് സാധ്യത; വിന്‍ഡിസിനെതിരായ ആദ്യ ഏകദിനം ഇന്ന് 

ട്രിനിഡാഡിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയോടെയാണ് മത്സരം
ശിഖര്‍ ധവാന്‍, നിക്കോളാസ് പൂരന്‍/ഫോട്ടോ: എഎഫ്പി
ശിഖര്‍ ധവാന്‍, നിക്കോളാസ് പൂരന്‍/ഫോട്ടോ: എഎഫ്പി

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ട്രിനിഡാഡിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയോടെയാണ് മത്സരം. 

തുടരെ ആറ് ഏകദിനങ്ങളില്‍ തോറ്റ് നില്‍ക്കുന്ന വിന്‍ഡിസിനെ ഇന്ത്യയെ നേരിടുക എന്നത് പ്രയാസമാവും. 50 ഓവറും ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുക എന്നാണ് വിന്‍ഡിസ് ക്യാപ്റ്റന്‍ നികോളാസ് പൂരനും കോച്ച് ഫില്‍ സിമണ്‍സും കളിക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. 

2021 ജനുവരി മുതല്‍ ഏകദിനത്തില്‍ 12 വട്ടമാണ് വിന്‍ഡിസ് ആദ്യം ബാറ്റ് ചെയ്തത്. അതില്‍ 9 തവണയും 50 ഓവര്‍ ബാറ്റ് ചെയ്യാനാവാതെ ഓള്‍ഔട്ടായി. ജേസന്‍ ഹോള്‍ഡര്‍ ടീമിലേക്ക് തിരിച്ചെത്തിയത് വിന്‍ഡിസിന് ആത്മവിശ്വാസം നല്‍കും. ഇന്ത്യക്കെതിരെ നിക്കോളാസ് പൂരന് മികച്ച കണക്കുകളാണ് എന്നതാണ് വിന്‍ഡിസിന് ആശ്വാസമാവുന്ന മറ്റൊരു കാര്യം. ഇന്ത്യക്കെതിരെ 9 ഇന്നിങ്‌സില്‍ നിന്ന് നികോളാസ് പൂരന്‍ 354 റണ്‍സ് നേടിയിട്ടുണ്ട്. 

ധവാന്റെ ഏകദിന ഫോമും ആശങ്ക

ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ 5 ഏകദിനം നോക്കുമ്പോള്‍ ധവാന്റെ കണക്കുകള്‍ ഇന്ത്യക്ക് തലവേദനയാണ്. 112 റണ്‍സ് ആണ് 28 എന്ന ബാറ്റിങ് ശരാശരിയില്‍ ധവാന്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 61.53. ഏകദിനത്തില്‍ 20 ഇന്നിങ്‌സുകളായി ധവാന്‍ സെഞ്ചുറിയില്ലാതെ മുന്‍പോട്ട് പോകുന്നു. 

ശിഖര്‍ ധവാനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും, ബൗളിങ് ലൈനപ്പ് എങ്ങനെ എന്നെല്ലാം ഇന്ത്യക്ക് ആലോചിക്കേണ്ടതുണ്ട്. ഓപ്പണിങ്ങില്‍ ധവാനൊപ്പം ഋതുരാജ്, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ആര് എന്നതാണ് ചോദ്യം. സഞ്ജു സാംസണിന് മധ്യനിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. സീമര്‍മാരില്‍ മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങള്‍. 

ഇന്ത്യയുടെ സാധ്യതാ 11: ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ചഹല്‍, സിറാജ്‌

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com