ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്, ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് മെഡല്‍ ഇല്ല 

61.12 മീറ്ററാണ് ഫൈനലില്‍ അന്നു കണ്ടെത്തിയ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രമാണ് അന്നുവിന് കണ്ടെത്താനായത്
അന്നു റാണി/ഫോട്ടോ: എഎഫ്പി
അന്നു റാണി/ഫോട്ടോ: എഎഫ്പി

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനാവാതെ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം അന്നു റാണി. ഫൈനലില്‍ ഏഴാം സ്ഥാനത്താണ് അന്നുവിന് ഫിനിഷ് ചെയ്യാനായത്. 

61.12 മീറ്ററാണ് ഫൈനലില്‍ അന്നു കണ്ടെത്തിയ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രമാണ് അന്നുവിന് കണ്ടെത്താനായത്. രണ്ടാം ശ്രമത്തിലാണ് തന്റെ മികച്ച ദൂരത്തിലേക്ക് എത്തിയത്. എന്നാല്‍ പിന്നെ വന്ന നാല് ശ്രമങ്ങളിലും 60 മീറ്ററിന് അപ്പുറം കടക്കാനായില്ല. 

63.82 ആണ് അന്നുവിന്റെ സീസണിലെ ഏറ്റവും മികച്ച ദൂരം. എന്നാല്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അതിലേക്ക് എത്താനായില്ല. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം വട്ടമാണ് അന്നു മത്സരിക്കുന്നത്. 

ഈ ഇനത്തില്‍ ഓസ്‌ട്രേലിയയുടെ കെല്‍സി ലീ ബാര്‍ബെറിനാണ് സ്വര്‍ണം. 66.91 മീറ്ററാണ് കെല്‍സി കണ്ടെത്തിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടുന്ന ജപ്പാന്റെ ആദ്യ വനിതാ താരമായി ഹരുക കിറ്റാഗുച്ചിയും മാറി. 63.27 മീറ്റര്‍ എറിഞ്ഞ് മൂന്നാമതാണ് ഹരുക എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com