മെഡല്‍ നേടാനാവാതെ മടങ്ങി മലയാളി താരം എല്‍ദോസ്; ഫിനിഷ് ചെയ്തത് ഒന്‍പതാമത്‌

16.79 ദൂരമാണ് എല്‍ദോസിന്റെ ഫൈനലിലെ മികച്ച പ്രകടനം. എന്നാല്‍ 9ാം സ്ഥാനം മാത്രമാണ് കണ്ടെത്താനായത്
എല്‍ദോസ് പോള്‍/ഫോട്ടോ: എഎഫ്പി
എല്‍ദോസ് പോള്‍/ഫോട്ടോ: എഎഫ്പി

യുജീന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനാവാതെ മലയാളി താരം എല്‍ദോസ് പോള്‍. ട്രിപ്പിള്‍ ജംപ് ഫൈനലില്‍ 9ാം സ്ഥാനത്താണ് എല്‍ദോസ് ഫിനിഷ് ചെയ്തത്. 

16.79 ദൂരമാണ് എല്‍ദോസിന്റെ ഫൈനലിലെ മികച്ച പ്രകടനം. എന്നാല്‍ 9ാം സ്ഥാനം മാത്രമാണ് കണ്ടെത്താനായത്. തന്റെ രണ്ടാം ശ്രമത്തിലാണ് എല്‍ദോസ് 16.79 മീറ്റര്‍ ദൂരം ചാടിയത്. ആദ്യ ശ്രമത്തില്‍ 13.86 മീറ്ററും മൂന്നാം ശ്രമത്തില്‍ 16.37 മീറ്ററുമാണ് കണ്ടെത്താനായത്. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു എല്‍ദോസ്. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ചാടിയതോടെയാണ് 12ാം സ്ഥാനത്തെത്തി എല്‍ദോസിന് ഫൈനലിലേക്ക് കടക്കാനായത്. 

16.99 മീറ്റര്‍ ചാടിയതാണ് എല്‍ദോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പിലായിരുന്നു ഇത്. എല്‍ദോസിനൊപ്പം പ്രവീണ്‍ ചിത്രവേലുവും അബ്ദുല്ല അബൂബക്കറും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി ഇറങ്ങിയിരുന്നു. എന്നാല്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com