11 അല്ല, ഇനി 12! കരീബിയന്‍ മണ്ണില്‍ പരമ്പര നേട്ടം; പാകിസ്ഥാന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ

ഇന്ത്യ ശ്രീലങ്കക്കെതിരെ ഒന്‍പത് ഏകദിന പരമ്പരകള്‍ നേടിയിട്ടുണ്ട്. 2007 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള പരമ്പരകളിലാണ് ഒന്‍പത് കിരീട നേട്ടം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പോര്‍ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ നിരവധി റെക്കോര്‍ഡുകളും ഒപ്പം ചേര്‍ത്തു. രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് നേടിയത്. 

ഏകദിനത്തില്‍ കരീബിയന്‍ മണ്ണില്‍ റണ്‍സ് പിന്തുടര്‍ന്നു വിജയിക്കുന്ന ഏറ്റവും മികച്ച മൂന്നാമത്തെ ടീമായി ഇന്ത്യ മാറി. മാത്രമല്ല ഒരേ ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന പരമ്പര നേട്ടമെന്ന റെക്കോര്‍ഡും ഇനി ഇന്ത്യക്ക് സ്വന്തം. 

പര്യടനത്തിനെത്തും മുന്‍പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 11 ഏകദിന പരമ്പര നേട്ടങ്ങളായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. 11 പരമ്പരകള്‍ ജയിച്ച് പാകിസ്ഥാനും ഇന്ത്യക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ടിരുന്നു. ഇതാണ് ഇന്ത്യ മറികടന്നത്. ഇന്നലത്തെ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നേട്ടം 12ല്‍ എത്തി. 2007 മുതല്‍ 2022 വരെയുള്ള കണക്കാണിത്. 

പാകിസ്ഥാന്‍ 1996 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ സിംബാബ്‌വെക്കെതിരെയാണ് തുടര്‍ച്ചയായി 11 ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയത്. സമാനമായ നേട്ടം പാക് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെയും നേടിയിട്ടുണ്ട്. തുടര്‍ച്ചയായ 10 ഏകദിന പരമ്പര നേട്ടങ്ങള്‍. 1999 മുതല്‍ 2022 വരെയാണ് അവരുടെ നേട്ടം. 

ഇന്ത്യ ശ്രീലങ്കക്കെതിരെ ഒന്‍പത് ഏകദിന പരമ്പരകള്‍ നേടിയിട്ടുണ്ട്. 2007 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള പരമ്പരകളിലാണ് ഒന്‍പത് കിരീട നേട്ടം. ദക്ഷിണാഫ്രിക്ക സിംബാബ്‌വെക്കെതിരെ ഒന്‍പത് പരമ്പര നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com