187 രാജ്യങ്ങളില്‍ നിന്ന് 1700 കളിക്കാര്‍; മഹാബലിപുരത്ത് കരുക്കള്‍ നീക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

രണ്ട് കാറ്റഗറിയായാണ് ചെസ് ഒളിംപ്യാഡ് തിരിച്ചിരിക്കുന്നത്, ഓപ്പണ്‍ സെക്ഷന്‍, വുമണ്‍ സെക്ഷന്‍
ഫോട്ടോ: എഎന്‍ഐ
ഫോട്ടോ: എഎന്‍ഐ

ചെസ് ഒളിംപ്യാഡ് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് 44ാമത് ചെസ് ഒളിംപ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. 187 രാജ്യങ്ങളും 343 ടീമുകളും ചെസ്സ് ഒളിംപ്യാഡിന്റെ ഭാഗമാവുന്നു.

രണ്ട് കാറ്റഗറിയായാണ് ചെസ് ഒളിംപ്യാഡ് തിരിച്ചിരിക്കുന്നത്, ഓപ്പണ്‍ സെക്ഷന്‍, വുമണ്‍ സെക്ഷന്‍. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്റെ സാന്നിധ്യമാണ് ചെന്നൈ വേദിയാവുന്ന ചെസ്സ് ഒളിംപ്യാഡിന്റെ പ്രധാന സവിശേഷത. 187 രാജ്യങ്ങളില്‍ നിന്നായി ചെസ്സ് ഒളിംപ്യാഡിന്റെ ഭാഗമാവുന്നത് 1700 കളിക്കാരാണ്.

ആതിഥേയരായ ഇന്ത്യ രണ്ട് ടീമുകളെയാണ് ഇറക്കുന്നത്. ഓപ്പണ്‍, വുമണ്‍ കാറ്റഗറിയില്‍  ടീമുകളെ ഇന്ത്യ ഇറക്കും. നിഹാല്‍ സരിന്‍, പ്രഗ്നാനന്ദ, ഗൂകേഷ്, ഹരികൃഷ്ണ, ഡി ഹരിക, ആര്‍ വൈഷാലി, കൊനേരു ഹംപി എന്നിവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ കളിക്കാരുടെ മെന്ററാവും.

ഇന്ത്യൻ എ ടീം

ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസി 
ഗ്രാൻഡ് മാസ്റ്റർ വിദിത് ഗുജറാത്തി 
ഗ്രാൻഡ് മാസ്റ്റർ കൃഷ്ണൻ ശശികിരൺ 
ഗ്രാൻഡ് മാസ്റ്റർ പെന്റാല ഹരികൃഷ്ണ 
ഗ്രാൻഡ് മാസ്റ്റർ എസ് എൽ നാരായണൻ 

ബി ടീം

ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ആർ 
ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ 
ഗ്രാൻഡ് മാസ്റ്റർ ഗുകേഷ് ഡി 
ഗ്രാൻഡ് മാസ്റ്റർ അധിപൻ ബി 
ഗ്രാൻഡ് മാസ്റ്റർ റൗണക് സാധ്വാനി 

സി ടീം

ഗ്രാൻഡ് മാസ്റ്റർ എസ് പി സേതുരാമൻ
ഗ്രാൻഡ് മാസ്റ്റർ സൂര്യ ശേഖർ ഗാംഗുലി 
ഗ്രാൻഡ് മാസ്റ്റർ കാർത്തികേയൻ മുരളി 
ഗ്രാൻഡ് മാസ്റ്റർ അഭിമന്യു പുരാണിക് 
ഗ്രാൻഡ് മാസ്റ്റർ അഭിജിത് ഗുപ്ത 

വനിതാ എ ടീം

ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി 
ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി 
ഇന്റർനാഷണൽ മാസ്റ്റർ ആർ വൈശാലി
ഇന്റർനാഷണൽ മാസ്റ്റർ ഭക്തി കുൽക്കർണി
ഇന്റർനാഷണൽ മാസ്റ്റർ തനിയ സച്ദേവ് 

വനിതാ ബി ടീം

ഇന്റർനാഷണൽ മാസ്റ്റർ സൗമ്യ സ്വാമിനാഥൻ 
വനിതാ ഗ്രാൻഡ് മാസ്റ്റർ മേരി ആൻ ഗോമസ് 
ഇന്റർനാഷണൽ മാസ്റ്റർ പദ്മിനി റാവത് 
ഇന്റർനാഷണൽ മാസ്റ്റർ വന്തിക അഗർവാൾ 
ഇന്റർനാഷണൽ മാസ്റ്റർ ദിവ്യ ദേശ്മുഖ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com