'ഒരു ഓവര്‍ കൂടി കിട്ടിയിരുന്നെങ്കില്‍'; സെഞ്ചുറി നഷ്ടമായതിന്റെ നിരാശയില്‍ ശുഭ്മാന്‍ ഗില്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ 98 റണ്‍സ് എടുത്ത് ഗില്‍ നില്‍ക്കെയാണ് മഴ കളി മുടക്കി എത്തിയത്
ശുഭ്മന്‍ ഗില്‍/ഫോട്ടോ: എഎഫ്പി
ശുഭ്മന്‍ ഗില്‍/ഫോട്ടോ: എഎഫ്പി

ട്രിനിഡാഡ്: ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി നഷ്ടമായതിന്റെ നിരാശ പങ്കുവെച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഒരു ഓവര്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ സെഞ്ചുറിയിലേക്ക് എത്തിയാനെ എന്നാണ് ഗില്‍ പറയുന്നത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ 98 റണ്‍സ് എടുത്ത് ഗില്‍ നില്‍ക്കെയാണ് മഴ കളി മുടക്കി എത്തിയത്. 98 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 98 റണ്‍സോടെ പുറത്താവാതെ നിന്നത്. 226 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 137ന് ഓള്‍ഔട്ടായി. 

മഴ എന്റെ നിയന്ത്രണത്തിലല്ലല്ലോ

സെഞ്ചുറി നേടാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ എന്റെ നിയന്ത്രണത്തിലല്ലല്ലോ. ആദ്യ രണ്ട് ഏകദിനത്തിലും പുറത്തായ വിധം എന്നെ നിരാശപ്പെടുത്തി. ഓരോ ബോളിനും അനുസരിച്ച് മനസില്‍ തോന്നത് പോലെ കളിക്കാനാണ് തീരുമാനിച്ചിരുന്നത്, ഗില്‍ പറയുന്നു. 

ഓപ്പണിങ്ങില്‍ ധവാനും ഗില്ലും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 58 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ വന്ന ശ്രേയസും ഗില്ലിനൊപ്പം നിന്ന് സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവ് 8 റണ്‍സ് മാത്രം എടുത്ത് മടങ്ങി. 

ചെയ്‌സ് ചെയ്തിറങ്ങിയ വിന്‍ഡിസിനായി മധ്യനിരയില്‍ നിക്കോളാസ് പൂരനും ബ്രണ്ടന്‍ കിങ്ങും മാത്രമാണ് ചെറുത്ത് നില്‍പ്പ് നടത്തിയത്. ഇരുവരും 42 റണ്‍സ് വീതം എടുത്ത് മടങ്ങി. ഏഴ് താരങ്ങളാണ് വിന്‍ഡിസ് നിരയില്‍ രണ്ടക്കം കടക്കാതെ മടങ്ങിയത്. ചഹല്‍ നാല് വിക്കറ്റും ശാര്‍ദുല്‍ സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com