ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ് മെസി തട്ടിയെടുക്കുമെന്ന ഭയം? ക്രിസ്റ്റ്യാനോയുടെ സമ്മര്‍ദത്തിന് പിന്നിലെ കാരണം

ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടയില്‍ നിലവില്‍ 140 ഗോളുകളോടെ ഒന്നാമതാണ് ക്രിസ്റ്റിയാനോ
മെസി, ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി
മെസി, ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബില്‍ നിന്നും തനിക്ക് ഓഫറുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ ക്രിസ്റ്റിയാനോ ഇത് ക്ലബ് അധികൃതരെ അറിയിച്ചതായാണ് വിവരം. 

അതേ സമയം ചാമ്പ്യന്‍സ് ലീഗിലെ തന്റെ നേട്ടം മെസി മറികടക്കുമെന്ന ഭയമാണ് ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടണം എന്ന വാശിക്ക് പിന്നിലെന്നും വിലയിരുത്തലുകള്‍ ഉയരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഈ വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ക്ലബിലേക്ക് ചേക്കേറാനാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിച്ചത് മുതല്‍ ക്രിസ്റ്റിയാനോ ശ്രമിക്കുന്നത്. 

ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടയില്‍ നിലവില്‍ 140 ഗോളുകളോടെ ഒന്നാമതാണ് ക്രിസ്റ്റിയാനോ. രണ്ടാമതുള്ള മെസിയേക്കാള്‍ 15 ഗോളുകള്‍ക്ക് മുന്‍പില്‍. ക്രിസ്റ്റ്യാനോയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് മെസിക്ക്. പിഎസ്ജിക്ക് ഒപ്പം ഈ സീസണില്‍ മെസി ചാമ്പ്യന്‍സ് ലീഗ് കളിക്കും. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഗോള്‍ വേട്ടയില്‍ മെസിയേക്കാള്‍ മൂന്ന് ഗോളിന് പിന്നിലാണ് ക്രിസ്റ്റ്യാനോ. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലബ് വിടാനുള്ള താത്പര്യം ഒരിക്കല്‍ കൂടി അറിയിച്ചതായാണ് വിവരം. എന്നാല്‍ ഏത് പ്രീമിയര്‍ ലീഗ് ക്ലബ് ആണ് ക്രിസ്റ്റ്യാനോയ്ക്കായി എത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ചെല്‍സി, ബയേണ്‍ എന്നീ ക്ലബുകളാണ് ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി നേരത്തെ രംഗത്തുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com