തകര്‍പ്പന്‍ ഇന്‍സ്വിങ്ങര്‍, ആദ്യ അഞ്ച് ഓവറില്‍ നാല് വിക്കറ്റ്; തോല്‍വിയിലും രേണുക സിങ്ങിന് കയ്യടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തോല്‍വിയോടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തുടങ്ങിയത്
രേണുക സിങ്, സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി
രേണുക സിങ്, സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തോല്‍വിയോടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തുടങ്ങിയത്. 18 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് പിഴുത രേണുക സിങ്ങിന്റെ ബൗളിങ് പ്രകടനത്തിനും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാനായില്ല. എന്നാല്‍ ഇവിടെ രേണുകയില്‍ നിന്ന് ഇന്‍സ്വിങ്ങറാണ് ചര്‍ച്ചയാവുന്നത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ആദ്യ 5 ഓവറിനുള്ളിലാണ് രേണുക നാല് വിക്കറ്റ് പിഴുതത്. എന്നാല്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഇന്ത്യയുടെ കൈകളില്‍ നിന്ന് കളി തട്ടിയെടുത്തു. ഹീലി, മെഗ് ലാനിങ്, ബെത് മൂണി, തഹ്ലിയ മഗ്രാത്ത് എന്നിവരുടെ വിക്കറ്റാണ് രേണുക പിഴുതത്. ഇതില്‍ തഹ്ലിയ മഗ്രാത്തിനെ പുറത്താക്കാന്‍ വന്നത് അതിശയിപ്പിക്കുന്ന ഇന്‍സ്വിങ്ങര്‍. 

ഡ്രൈവ് കളിക്കാനാണ് തഹിലിയ ശ്രമിച്ചത്. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് ലെഗ് സ്റ്റംപ് ഇളക്കി. 49-5 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണെങ്കിലും ആഷ്‌ലി ഗാര്‍ഡ്‌നറുടെ അര്‍ധ ശതകം ഇന്ത്യയ്ക്ക് ജയം നിഷേധിച്ചു. 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒരു ഓവര്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com