സിംബാബ്‌വെക്കെതിരായ പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ നയിക്കും; സഞ്ജു ടീമിൽ

വിരാട് കോഹ്‌ലി ടീമിലില്ല. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോഹ്‌ലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. ശിഖർ ധവാനാണ് ടീമിന്റെ ക്യാപ്റ്റൻ. സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും പേസര്‍ ദീപക് ചഹറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. രാഹുൽ ത്രിപാഠിയും ടീമിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്.

വിരാട് കോഹ്‌ലി ടീമിലില്ല. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോഹ്‌ലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഹ്‌ലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലെ ഉണ്ടാകൂ എന്ന് ഇതോടെ ഉറപ്പായി.

പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി ടീമിന് പുറത്തായിരുന്നു വാഷിംഗ്‌ടണ്‍ സുന്ദറും പേസര്‍ ദീപക് ചഹറും. സുന്ദര്‍ കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുന്നത്. ഓപ്പണര്‍ ‌ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചഹറിന് പുറമെ ടീമിലിടം നേടിയത്. സ്പിന്നര്‍മാരായി അക്ഷർ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സുന്ദറിന് പുറമെ ടീമിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച യുസ്‌വേന്ദ്ര ചഹലിന് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. 

ഇന്ത്യൻ ടീം- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ,സ രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com