സ്വര്‍ണം ലക്ഷ്യമിട്ട് മീരാഭായ് ചാനു, ഭാരോദ്വഹനത്തില്‍ ഇന്ന് ഫൈനല്‍; രണ്ടാം ദിനം ഇന്ത്യയുടെ ഷെഡ്യൂള്‍

ടോക്യോയില്‍ ഇടിക്കൂട്ടില്‍ നിന്ന് വെങ്കലവുമായെത്തിയ ലവ്‌ലിന ബൊര്‍ഗൊഹെയ്‌നും ഇന്ന് ഇറങ്ങും
മീരാഭായ് ചാനു, ലവ്‌ലിന/ഫോട്ടോ: ട്വിറ്റര്‍
മീരാഭായ് ചാനു, ലവ്‌ലിന/ഫോട്ടോ: ട്വിറ്റര്‍

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനം മീരാഭായ് ചാനുവിലൂടെ സ്വര്‍ണം പ്രതീക്ഷിച്ച് ഇന്ത്യ. ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് ഇന്ന് ഫൈനല്‍ പോരിനിറങ്ങും. ടോക്യോയില്‍ ഇടിക്കൂട്ടില്‍ നിന്ന് വെങ്കലവുമായെത്തിയ ലവ്‌ലിന ബൊര്‍ഗൊഹെയ്‌നും ഇന്ന് ഇറങ്ങും. 

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിലെ ഇന്ത്യയുടെ ഷെഡ്യൂള്‍ 

സ്വിമ്മിങ്

പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍-ഹീറ്റ് 3: കുശാഗ്ര റാവത്ത്(3.06 pm)
പുരുഷന്മാരുടെ 100 മീ ബാക്ക്‌സ്‌ട്രോക്ക് ഫൈനല്‍: ശ്രീഹരി നടരാജ്(ശനിയാഴ്ച പുലര്‍ച്ചെ 1.35)

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്

ഋതുജ നടരാജ്, പ്രോതിസ്ത സമാന്ത, പ്രാണിതി നായിക്(9pm)

അത്‌ലറ്റിക്‌സ് 

പുരുഷന്മാരുടെ മാരത്തോണ്‍ ഫൈനല്‍: നിതേന്ദ്ര സിങ് റാവത്ത്(1.30pm)

ബാഡ്മിന്റണ്‍

മിക്‌സഡ് ടീം ഗ്രൂപ്പ് എ: ഇന്ത്യ-ശ്രീലങ്ക(1.30pm), ഇന്ത്യ-ശ്രീലങ്ക(11.30pm)

ബോക്‌സിങ് 

54-57കിഗ്രാം ഫെതര്‍വെയിറ്റ് റൗണ്ട് 32; മുഹമ്മദ് ഹസമുദ്ധിന്‍(5pm)
66-70കിഗ്രാം ലൈറ്റ് മിഡില്‍വെയ്റ്റ് റൗണ്ട് 16: ലവ്‌ലിന ബൊര്‍ഗൊഹെയ്ന്‍(ഞായറാഴ്ച പുലര്‍ച്ചെ 12 മണി)
86-92 ഹെവിവെയിറ്റ്, റൗമ്ട് 16' സഞ്ജീത്(ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി)

സ്‌ക്വാഷ്

പുരുഷന്മാരുടെ സിംഗിള്‍സ് റൗണ്ട് 32; രമിത് (5pm) സൗരവ് ഘോഷാല്‍(6.15pm)
വനിതകളുടെ സിംഗിള്‍സ്, റൗണ്ട് 32: സുനയ സാര കുരുവില(5.45 pm), ജോഷ്‌ന ചിന്നപ്പ(5.45 pm).

ടേബിള്‍ ടെന്നിസ്

വനിതകളുടെ ഗ്രൂപ്പ് 2; ഇന്ത്യ-ഗയാന(2pm)
പുരുഷന്മാരുടെ ഗ്രൂപ്പ് 3: ഇന്ത്യ-നോര്‍ത്ത് അയര്‍ലന്‍ഡ്(4.30pm)

സൈക്ലിങ്

വനിതാ സ്പ്രിന്റ് ക്വാളിഫയിങ്: മയൂരി, തൃയാഷ പോള്‍(2.30pm-6.15pm)
വനിതകളുടെ 3000 മീറ്റര്‍ ക്വാളിഫയര്‍: മീനാക്ഷി(2.30pm-615 pm)
പുരുഷന്മാരുടെ 4000 മീറ്റര്‍ വ്യക്തിഗത ക്വാളിഫയിങ്: വിശ്വജീത് സിങ്, ദിനേശ് കുമാര്‍(2.30pm-6.15pm)

ഹോക്കി

വനിതകളുടെ പൂള്‍ എ: ഇന്ത്യ-വെയില്‍സ്(11.30pm)

വെയിറ്റ്‌ലിഫ്റ്റിങ്

പുരുഷന്മാരുടെ 55 കിലോഗ്രാം: സങ്കേത് സര്‍ഗര്‍(1.30pm)
പുരുഷന്മാരുടെ 61കിഗ്രാം: ഗുരുരാജ(4.15 pm)
വനിതകളുടെ 49 കിഗ്രാം: മീരാഭായ് ചാനു(8 pm)
വനിതകളുടെ 55 കിഗ്രാം: എസ് ബിന്ദ്യാറാണി ദേവി(12.30am)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com