മെഡലില്‍ കണ്ണുവെച്ച് ഇന്ത്യ; ഭാരോദ്വഹനത്തില്‍ ഇന്ന് 3 ഫൈനലുകള്‍; മൂന്നാം ദിനത്തിലെ ഷെഡ്യൂള്‍

മീരാഭായ് ചാനു സ്വര്‍ണം നേടിയപ്പോള്‍ സാങ്കേതും ബിന്ധ്യാറാണി ദേവിയും വെള്ളി സ്വന്തമാക്കി. ഗുരുരാജ വെങ്കലവും
മീരാഭായ് ചാനു/ഫോട്ടോ: ടീം ഇന്ത്യ, ട്വിറ്റര്‍
മീരാഭായ് ചാനു/ഫോട്ടോ: ടീം ഇന്ത്യ, ട്വിറ്റര്‍

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനം നാല് മെഡലുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ആഘോഷിച്ചത്. നാലും എത്തിയത് ഭാരോദ്വഹനത്തിലൂടെ. മീരാഭായ് ചാനു സ്വര്‍ണം നേടിയപ്പോള്‍ സാങ്കേതും ബിന്ധ്യാറാണി ദേവിയും വെള്ളി സ്വന്തമാക്കി. ഗുരുരാജ വെങ്കലവും. 

മൂന്നാം ദിനം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ 

സ്വിമ്മിങ് 

പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ് 3: സജന്‍ പ്രകാശ്(3.07 pm)
പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഹീറ്റ് 6: ശ്രീഹരി നടരാജ്(3.31 pm)

ജിംനാസ്റ്റിക് 

പുരുഷന്മാരുടെ ഓള്‍ എറൗണ്ട് ഫൈനല്‍: യോഗേശ്വര്‍ സിങ്(1.30pm)

ബാഡ്മിന്റണ്‍

മിക്‌സഡ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍: 10 മണി മുതല്‍ 

ബോക്‌സിങ്

48-50കിലോഗ്രാം ലൈറ്റ് ഫ്‌ളൈവെയിറ്റ് റൗണ്ട് 16: നിഖാത് സരീന്‍(4.45pm)
60-63.5 കിലോഗ്രാം ലൈറ്റ് വെല്‍റ്റര്‍വെയിറ്റ് റൗണ്ട് 16: ശിവ ഥാപ്പ(5.15m)
71-75 കിലോഗ്രാം മിഡില്‍വെയിറ്റ് റൗണ്ട് 16: സുമിത്(12.15 am)
92 കിലോയ്ക്ക് മുകളില്‍: സാഗര്‍(1 am)

ഹോക്കി

ഇന്ത്യന്‍ പുരുഷ ടീം ഘാനക്കെതിരെ, രാത്രി 8.30ന് മത്സരം.

സൈക്ലിങ്

പുരുഷന്മാരുടെ സ്പ്രിന്റ് യോഗ്യത: (2.32.pm)
പുരുഷന്മാരുടെ 15 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസ് യോഗ്യത (4.20 മുതല്‍)

ഭാരോദ്വഹനം

പുരുഷന്മാരുടെ 67 കിലോഗ്രാം ഫൈനല്‍: ജെറെമി(2pm)
വനിതകളുടെ 59കിലോഗ്രാം ഫൈനല്‍: പോപ്പി ഹസരിക(6.30 pm)
പുരുഷന്മാരുടെ 73കിലോഗ്രാം ഫൈനല്‍: അഞ്ചിന്ത(11 pm)

സ്‌ക്വാഷ്

വനിതാ സിംഗിള്‍സ് റൗണ്ട് 16: ജോഷ്‌ന ചിന്നപ്പ(6 മണി മുതല്‍)
പുരുഷ സിംഗിള്‍സ് റൗണ്ട് 16: സൗരവ് ഘോഷാല്‍(6.45 മുതല്‍)

ടേബിള്‍ ടെന്നീസ്

പുരുഷന്മാരുടെ ടീം ക്വാര്‍ട്ടര്‍ഫൈനല്‍: 2 മണി മുതല്‍

വനിതകളുടെ ടീം സെമി ഫൈനല്‍: 11.30 മുതല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com