ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളിലായി ഋഷഭ് പന്തിനേയും ഹര്‍ദിക്കിനേയും കളിപ്പിച്ചാല്‍ ഇന്ത്യ റണ്‍സ് വാരുമെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. 6 ഓവറില്‍ 100-120 റണ്‍സ് വരെ ഇന്ത്യക്ക് ഇവരിലൂടെ കണ്ടെത്താനാവും എന്നാണ് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടത്.
14 ഓവര്‍ മുതല്‍ 20 ഓവര്‍ വരെ സ്‌ഫോടനാത്മകമായ കൂട്ടുകെട്ടാവും അവരുടേത്. ആറ് ഓവറില്‍ നമുക്ക് 100-120 റണ്‍സ് പ്രതീക്ഷിക്കാം. അവരതിന് പ്രാപ്തരാണ്. അഞ്ചും ആറും സ്ഥാനങ്ങളിലായി പന്തും ഹര്‍ദിക്കും ബാറ്റ് ചെയ്യുന്നത് കാണാനായി ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ഗാവസ്‌കര്‍ പറഞ്ഞു.
സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് 487 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 44.27. സ്‌ട്രൈക്ക്‌റേറ്റ് 131.27. എട്ട് വിക്കറ്റും ഹര്‍ദിക് വീഴ്ത്തി. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹര്‍ദിക്കിന്റെ ഫിറ്റ്‌നസില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ്ങിലേക്കും ഹര്‍ദിക് തിരികെ എത്തി.
എന്നാല്‍ ഈ സീസണ്‍ ഋഷഭ് പന്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും മികച്ചതായിരുന്നില്ല. പ്ലേഓഫ് കാണാനാവാതെ ഡല്‍ഹി പുറത്തായി. അഞ്ചാമതാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. 14 കളിയില്‍ നിന്ന് 340 റണ്‍സ് ആണ് പന്ത് സ്‌കോര്‍ ചെയ്തത്. ഒരു വട്ടം പോലും അര്‍ധ ശതകം പിന്നിടാന്‍ കഴിഞ്ഞില്ല. 44 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ