'ഹര്‍ദിക് ഇപ്പോള്‍ 4 ഓവര്‍ എറിയുന്നു, എത്ര നാള്‍ ബൗള്‍ ചെയ്യാനാവും?' ചോദ്യം ഉയര്‍ത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനേയും സ്ഥിരതയേയും ചോദ്യം ചെയ്ത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ പ്രശംസകളാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തുന്നത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനേയും സ്ഥിരതയേയും ചോദ്യം ചെയ്ത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. 

ഹര്‍ദിക്കിന് പ്രാപ്തിയുണ്ട്. ഇന്ത്യന്‍ ടീമിനായി മികവ് കാണിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കുകളെ തുടര്‍ന്ന് ടീമില്‍ സ്ഥിരതയോടെ ഇടംനേടാനാവുന്നില്ല. ഇപ്പോള്‍ ഹര്‍ദിക് തിരിച്ചെത്തിയിരിക്കുന്നു. നാല് ഓവറും ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍ എത്ര നാള്‍ ഹര്‍ദിക്കിന് പന്തെറിയാനാവും എന്ന് നമുക്ക് അറിയില്ല. എന്നാല്‍ ഓള്‍റൗണ്ടര്‍ ആയതിനാല്‍ ഹര്‍ദിക് ഉറപ്പായും ബൗള്‍ ചെയ്യണം, മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. 

ഐപിഎല്‍ ഫൈനലില്‍ ഹര്‍ദിക് കളി തിരിച്ചു

രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഐപിഎല്‍ ഫൈനലില്‍ ഹര്‍ദിക് കളി പൂര്‍ണമായും തിരിച്ചു. നാല് ഓവറില്‍ മൂന്ന് വിക്കറ്റ്. 35 റണ്‍സും സ്‌കോര്‍ ചെയ്തു. നല്ല കഴിവുള്ള വ്യക്തിയാണ് ഹര്‍ദിക്. സ്ഥിരത മാത്രമാണ് ഹര്‍ദിക്കിന് കണ്ടെത്തേണ്ടത് എന്നും അസ്ഹറുദ്ദീന്‍ന ചൂണ്ടിക്കാണിച്ചു. 

ഐപിഎല്‍ സീസണില്‍ 487 റണ്‍സ് ആണ് ഹര്‍ദിക് സ്‌കോര്‍ ചെയ്തത്. നാല് വട്ടം അര്‍ധ ശതകം കണ്ടെത്തി. വീഴ്ത്തിയത് 8 വിക്കറ്റ്. രാജസ്ഥാന് എതിരെ ഫൈനലില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഹര്‍ദിക് കളിയിലെ താരമായത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com