ഇതിഹാസം പടിയിറങ്ങി; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതലി രാജ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് മിതാലി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു. 1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 

12 ടെസ്റ്റുകളിലും 232 ഏകദിനങ്ങളിലും 89 ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. രണ്ട്് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. ഏകദിനത്തിലെ റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. 7805 റണ്‍സ് ആണ് മിതാലി ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. 64 അര്‍ധ ശതകവും ഏഴ് സെഞ്ചുറിയും മിതാലിയുടെ പേരിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com