നമ്മുടെ വിരാട് കോഹ്‌ലി എന്ന് ഞാന്‍ പറഞ്ഞാല്‍ എന്താണ് തെറ്റ്? വിശദീകരണവുമായി മുഹമ്മദ് റിസ്വാന്‍ 

വിരാട് കോഹ്‌ലി നമ്മുടേതാണ് എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: വിരാട് കോഹ്‌ലി നമ്മുടേതാണ് എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. എല്ലാ ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടുന്ന ഒരു വലിയ കുടുംബത്തെയാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് മുഹമ്മദ് റിസ്വാന്‍ വിശദീകരിക്കുന്നത്. 

കോഹ് ലിയെ അന്ന് ആദ്യമായിട്ട് കാണുകയായിരുന്നു ഞാന്‍. കോഹ് ലിയുടെ ഗ്രൗണ്ടിലെ ആക്രമണോത്സുകതയെ കുറിച്ചാണ് മറ്റ് പല താരങ്ങളില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ മത്സരത്തിന് മുന്‍പും ശേഷവും അദ്ദേഹം എന്നെ കണ്ട വിധം വിസ്മയിപ്പിച്ചു. വിരാട് കോഹ്‌ലി നമ്മുടേതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നമ്മളെല്ലാവരും ഒരു കുടുംബമാണ് എന്ന് കരുതിയാണ്, മുഹമ്മദ് റിസ്വാന്‍ പറയുന്നു. 

ഗ്രൗണ്ടിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ ആരും താരങ്ങള്‍ അല്ല. സാഹോദര്യമോ ഒന്നും പിന്നെ അവിടെയില്ല. എന്നാല്‍ ഫീല്‍ഡിന് പുറത്ത് കോഹ് ലിയേയും ധോനിയേയും ഞങ്ങളില്‍ പലരും കണ്ടെപ്പോള്‍ സ്‌നേഹം മാത്രമാണ് അവിടെ ഉണ്ടായത് എന്നും മുഹമ്മദ് റിസ്വാന്‍ പറയുന്നു. 

കൗണ്ടി ക്രിക്കറ്റില്‍ പൂജാരയും എനിക്കൊപ്പമുണ്ട്. ഞങ്ങള്‍ ഒരുപാട് സ്‌നേഹത്തോടെയാണ് ഇടപഴകുന്നത്. ഞാന്‍ ആണ് അവിടെ അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത്. എങ്കിലും അദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുകയേ ഉള്ളു എന്നും റിസ്വാന്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com