30 പന്തില്‍ നിന്ന് 29, പിന്നാലെ 15 പന്തില്‍ നിന്ന് 45 റണ്‍സ്; കളിച്ചത് ആ ക്യാച്ചിന്റെ വില ഇന്ത്യക്ക് മനസിലാക്കി കൊടുക്കാനെന്ന് ദസന്‍ 

ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം തിരികെ കിട്ടിയ ജീവന്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉറച്ചാണ് താന്‍ കളിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ താരം ദസന്‍
ഇന്ത്യക്കെതിരെ ഡുസന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി
ഇന്ത്യക്കെതിരെ ഡുസന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി

ഡല്‍ഹി: ശ്രേയസ് അയ്യര്‍ തന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം തിരികെ കിട്ടിയ ജീവന്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉറച്ചാണ് താന്‍ കളിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ താരം ദസന്‍. 296 റണ്‍സില്‍ നില്‍ക്കെയാണ് ദസന്റെ ക്യാച്ച് ശ്രേയസ് നഷ്ടപ്പെടുത്തിയത്. 

തുടക്കത്തില്‍ താളം കണ്ടെത്താനാവാതെയാണ് ദസന്‍ ക്രീസില്‍ നിന്നത്. 30 പന്തില്‍ നിന്നാണ് 29 റണ്‍സിലേക്ക് താരം എത്തിയത്. എന്നാല്‍ പിന്നെ വന്ന 15 ഡെലിവറിയില്‍ നിന്ന് അടിച്ചെടുത്തത് 45 റണ്‍സും. 46 പന്തില്‍ നിന്ന് 75 റണ്‍സോടെ ദസന്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. 

ആ ക്യാച്ച് നഷ്ടപ്പെടുത്തിയതായിരുന്നു നിര്‍ണായകമായത്. ആ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ഇന്ത്യക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് എനിക്ക് അറിയായിരുന്നു. സെറ്റ് ആയി കഴിഞ്ഞാല്‍ പിന്നെ കളിക്കാന്‍ എളുപ്പമാവുന്ന വിക്കറ്റായിരുന്നു അത്. സെറ്റ് ആവുക എന്നതാണ് അവിടെ വെല്ലുവിളി, മത്സരത്തിന് ശേഷം ദസന്‍ പറഞ്ഞു. 

തുടക്കത്തില്‍ ബൗണ്ടറി കണ്ടെത്താനാവാതെ ഞാന്‍ എന്നേയും ടീമിനേയേും സമ്മര്‍ദത്തിലാക്കി. ആ ക്യാച്ച് ശ്രേയസ് എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറിയാനെ. ഇന്ന് രാത്രി ഭാഗ്യം തനിക്കൊപ്പമായിരുന്നു എന്നും ദസന്‍ പറയുന്നു. 

7 വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. ഇന്ത്യ മുന്‍പില്‍ വെച്ച 212 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ മൂന്ന് ബാറ്റേഴ്‌സിനേയും പെട്ടെന്ന് നഷ്ടമായി. എന്നാല്‍ വലിയ ചെയ്‌സിങ്ങിന്റെ സമ്മര്‍ദം അതിജീവിച്ച് ഡേവിഡ് മില്ലറും ദസനും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ടീമിനെ ജയം തൊടീക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com