ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

നന്ദിയില്ലാത്ത ജോലിയാണ് ഫീല്‍ഡര്‍മാരുടേത്, ക്യാച്ച് എടുത്താല്‍ എന്താണ് പ്രതിഫലം? വിമര്‍ശനങ്ങള്‍ക്കെതിരെ ഡിവില്ലിയേഴ്‌സ് 

ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് ക്യാച്ചുകളാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത്

ലണ്ടന്‍: ഗ്രൗണ്ടില്‍ ഫീല്‍ഡര്‍മാരില്‍ നിന്ന് വരുന്ന പിഴവുകള്‍ക്ക് വരുന്ന വിമര്‍ശനങ്ങളെ ചോദ്യം ചെയ്ത് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ്. നന്ദിയില്ലാത്ത ജോലിയാണ് ഫീല്‍ഡര്‍മാര്‍ ചെയ്യുന്നത് എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് ക്യാച്ചുകളാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത്. ജീവന്‍ തിരികെ കിട്ടിയതിന് പിന്നാലെ ഡാരില്‍ മിച്ചല്‍ സെഞ്ചുറിയിലേക്ക് അടുത്തു. ഇതോടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമായി. 

6-7 മണിക്കൂര്‍ സൂര്യന് കീഴില്‍ നില്‍ക്കുന്നതിന്റെ ക്രഡിറ്റ് ഫീല്‍ഡര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചത്. ഇത്രയും സമയം ഗ്രൗണ്ടില്‍ നിന്നിട്ടാണ് ഒരു നിമിഷം വരുന്ന, കളി തന്നെ മാറ്റി മറിച്ചേക്കാവുന്ന ക്യാച്ച് എടുക്കുന്നത്. നന്ദിയില്ലാത്ത ജോലിയാണ്. ഒരുപാട് സമ്മര്‍ദവും, പ്രതിഫലം ഒന്നുമില്ലാത്തതും, ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. 

ഒരു ഓണററി ബോര്‍ഡിലും പേര് ചേര്‍ക്കപ്പെടില്ല. ഒരു നല്ല ക്യാച്ച് എടുത്താല്‍ പുറത്ത് ഒരു തട്ടായി അഭിനന്ദനം ലഭിക്കും. എന്നാല്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ സഹതാരങ്ങളില്‍ നിന്ന് വിഷമകരമായ നിശബ്ദതയും കാണികളില്‍ നിന്ന് കൂവലും ഏല്‍ക്കണം, ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com