'സച്ചിന്‍, ദ്രാവിഡ് എന്നിവരോടൊന്നും ഞാന്‍ മത്സരിച്ചിട്ടില്ല,അവരോടൊപ്പം നില്‍ക്കുകയാണ് ചെയ്തത്'; സൗരവ് ഗാംഗുലി പറയുന്നു

ക്യാപ്റ്റന്‍സിയും ലീഡര്‍ഷിപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിയാണ് സൗരവ് ഗാംഗുലിയുടെ വാക്കുകള്‍
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സച്ചിന്‍, ദ്രാവിഡ്, അസ്ഹറുദ്ദീന്‍ എന്നിവരോടൊന്നും താന്‍ മത്സരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍സിയും ലീഡര്‍ഷിപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിയാണ് സൗരവ് ഗാംഗുലിയുടെ വാക്കുകള്‍. 

നിങ്ങളുടെ ലീഡര്‍ഷിപ്പിലേക്ക് മുതിര്‍ന്ന താരങ്ങളുടേയും യുവതാരങ്ങളുടേയും വിശ്വാസം എങ്ങനെ എത്തിക്കുന്നു എന്നതാണ് ക്യാപ്റ്റന്‍സിയില്‍ പ്രധാനം. എന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍സി എന്നത് ഗ്രൗണ്ടില്‍ ഒരു ടീമിനെ നയിക്കുക എന്നതാണ്. ലീഡര്‍ഷിപ്പ് എന്നത് ഒരു ടീമിനെ പടുത്തുയര്‍ത്തുക എന്നതും, ഗാംഗുലി പറയുന്നു. 

അതിനാല്‍ സച്ചിന്‍, അസ്ഹര്‍, ദ്രാവിഡ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴും ഞാന്‍ അവര്‍ക്ക് എതിരെ മത്സരിച്ചിട്ടില്ല. മറിച്ച് അവര്‍ക്കൊപ്പം അവരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയേ ചെയ്തിട്ടുണ്ട്, ഗാംഗുലി പറഞ്ഞു. തന്റെ ടീമില്‍ ഏത് സമയത്തും ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ പാകത്തില്‍ കളിക്കാര്‍ ഉണ്ടായിരുന്നതായും ഗാംഗുലി പറഞ്ഞു. 

എന്റെ ടീമില്‍ ഏത് സമയവും ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ഉണ്ടായിരുന്നു. അത്രയും മഹാന്മാരായ കളിക്കാരെ കാണാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. ടീമിലേക്ക് ഒരു താരത്തെ എടുക്കുമ്പോള്‍ അവരുടെ കരിയര്‍ അവരെപോലെ തന്നെ എനിക്കും പ്രധാനപ്പെട്ടതാണ്. കാരണം എനിക്ക് അറിയാം ഇവിടെ വരെ എത്തി ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് എളുപ്പമല്ല, ഗാംഗുലി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com