16 വർഷങ്ങൾ, 25 കിരീടങ്ങൾ! കളത്തിൽ സർവവ്യാപി; മാഴ്സലോ റയൽ മാഡ്രിഡിന്റെ പടിയിറങ്ങി

റയലിനൊപ്പം ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളിൽ പങ്കാളിയായ താരമാണ് മാഴ്സലോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ബ്രസീൽ താരം മാഴ്സലോ റയൽ മാഡ്രിഡിന്റെ പടിയിറങ്ങി. നീണ്ട 16 വർഷം ക്ലബിന്റെ നിർണായക സാന്നിധ്യമായി കളം നിറഞ്ഞ മാഴ്സലോയ്ക്ക് ക്ലബ് ഉചിതമായ യാത്രയയപ്പ് നൽകും. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീ​​ഗടക്കം 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായാണ് ബ്രസീൽ താരം സാന്റിയാ​ഗോ ബെർണാബുവിൽ നിന്ന് മടങ്ങുന്നത്. 

റയലിനൊപ്പം ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളിൽ പങ്കാളിയായ താരമാണ് മാഴ്സലോ. പ്രതിരോധ നിരയുടെ ഇടതു പാര്‍ശ്വത്തിലാണ് മാഴ്സലോ കളിച്ചിരുന്നത്. എന്നാൽ കളം മുഴുവൻ നിറഞ്ഞു നിന്ന് കളിക്കുന്ന ശൈലിയായിരുന്നു മാഴ്സലോയ്ക്ക്. 545 മത്സരങ്ങളാണ് റയലിനായി താരം കളിച്ചത്. 103 അസിസ്റ്റും 38 ഗോളും സ്വന്തം പേരിൽ കുറിച്ചു. 

മുന്നേറ്റക്കാരെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ അപാരമായ പന്തടക്കവും വേഗവും കൈമുതലായുള്ള മാഴ്സലോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കൂട്ടുകെട്ട് ടീമിന്റെ നിർണായക ശക്തിയായിരുന്നു. 2007ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനന്‍സില്‍ നിന്നാണ് മാഴ്സലോ റയലില്‍ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com