ട്വന്റി 20 ജയിക്കാൻ രോഹിത് തന്നെ വേണം! പന്തിന് വിമർശനം; തോൽവി കണക്കുകൾ ഇങ്ങനെ 

2022ല്‍ ഇന്ത്യ 11 ടി20 മത്സരങ്ങൾ ജയിച്ചപ്പോൾ ഇത് ഏഴാം തവണയാണ് തോൽവി ഏറ്റുവാങ്ങുന്നത്
ഋഷഭ് പന്ത്,രോഹിത് ശര്‍മ
ഋഷഭ് പന്ത്,രോഹിത് ശര്‍മ

ക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ട്വന്റി 20യും പരാജയപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവിൽ 2-0ത്തിന് പിന്നിലാണ്. തോൽവിക്ക് പിന്നാലെ പന്തിന്റെ കാപ്റ്റൻസിയെ വിമർശിക്കുന്നവർ ഏറെയാണ്. പന്തിന് ബൗളര്‍മാരെ ഉപയോഗിക്കാന്‍ അറിയില്ലെന്നും കാപ്റ്റന്‍സി മാത്രമല്ല, ബാറ്റിംഗും മോശമാണെന്നാണ് വിലയിരുത്തൽ. 

2022ല്‍ ഇന്ത്യ 11 ടി20 മത്സരങ്ങൾ ജയിച്ചപ്പോൾ ഇത് ഏഴാം തവണയാണ് തോൽവി ഏറ്റുവാങ്ങുന്നത്. അതേസമയം വിജയിച്ച മത്സരങ്ങളിലെല്ലാം രോഹിത് ശര്‍മയായിരുന്നു കാപ്റ്റൻ എന്നതാണ് മറ്റൊരു പ്രത്യേകത. പരാജയപ്പെട്ട ഏഴെണ്ണത്തില്‍ നാല് മത്സരങ്ങളില്‍ കെ എല്‍ രാഹുലും രണ്ടെണ്ണത്തിൽ ഋഷഭ് പന്തുമാണ് ടീമിനെ നയിച്ചത്. ഒരു മത്സരത്തില്‍ വിരാട് കോലിയും ക്യാപ്റ്റനായിരുന്നു. 

തോൽവിയുടെ കാരണം സ്പിന്നര്‍മാരെ പിഴവാണെന്നാണ് പന്ത് വിലയിരുത്തിയത്. ഭുവനേശ്വർ കുമാറിന്‍റെ നേതൃത്വത്തിലുള്ള പേസ് നിരയെ അഭിനന്ദിച്ച പന്ത് സ്പിന്നർമാരായ അക്സർ പട്ടേലിന്‍റെയും യുസ്വേന്ദ്ര ചാഹലിന്‍റെയും പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ''ഭുവിയും മറ്റു പേസര്‍മാര്‍മാരും ആദ്യത്തെ 7-8 ഓവറില്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായില്ല. രണ്ടാം പാതിയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കായില്ല'', എന്നാണ് പന്ത് മത്സരശേഷം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com