ഒരു വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ റൂട്ടിന്റെ സിക്‌സ്, അതും റിവേഴ്‌സ് സ്വീപ്പ്; ആന്‍ഡേഴ്‌സനെ ഋഷഭ് പന്ത് പറത്തിയത്‌ പോലെ

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ ഇന്ത്യക്കെതിരെ ഇരട്ട ശതകം നേടിയ ഇന്നിങ്‌സിലാണ് ഇതിന് മുന്‍പ് റൂട്ടില്‍ നിന്ന് സിക്‌സ് പറന്നത്
ന്യൂസിലന്‍ഡിന് എതിരെ ട്രെന്‍ഡ്ബ്രിഡ്ജില്‍ റൂട്ടിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി
ന്യൂസിലന്‍ഡിന് എതിരെ ട്രെന്‍ഡ്ബ്രിഡ്ജില്‍ റൂട്ടിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി

നോട്ടിങ്ഹാം: ലോര്‍ഡ്‌സിന് പിന്നാലെ ട്രെന്‍ഡ്ബ്രിഡ്ജിലും സെഞ്ചുറി നേടിയാണ് ഇംഗ്ലണ്ടിലെ ഗ്രീഷ്മകാലത്ത് ജോ റൂട്ട് തന്റെ റണ്‍വേട്ട തുടരുന്നത്. കരിയറിലെ തന്റെ വേഗമേറിയ സെഞ്ചുറിയിലേക്ക് റൂട്ട് നോട്ടിങ്ഹാമില്‍ റൂട്ട് എത്തി. 176 റണ്‍സ് എടുത്ത് റൂട്ട് മടങ്ങുമ്പോള്‍ ഇവിടെ ആരാധകരെ ത്രില്ലടിപ്പിച്ച് റൂട്ടില്‍ നിന്ന് റിവേഴ്‌സ് സ്വീപ്പും എത്തി. 

സൗത്തിയുടെ ഡെലിവറിയിലായിരുന്നു റൂട്ടിന്റെ റിവേഴ്‌സ് സ്വീപ്പ്. ഒരു വര്‍ഷത്തിന് ശേഷമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ റൂട്ടിന്റെ ബാറ്റില്‍ നിന്ന് വന്ന ആദ്യ സിക്‌സായും ഇത് മാറി. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ ഇന്ത്യക്കെതിരെ ഇരട്ട ശതകം നേടിയ ഇന്നിങ്‌സിലാണ് ഇതിന് മുന്‍പ് റൂട്ടില്‍ നിന്ന് സിക്‌സ് പറന്നത്. 

2021ല്‍ ഇംഗ്ലണ്ട് പേസര്‍ ആന്‍ഡേഴ്‌സന്റെ ഡെലിവറിയില്‍ ഋഷഭ് പന്ത് കളിച്ച റിവേഴ്‌സ് സ്വീപ്പിനോടാണ് ഇതിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.  211 പന്തില്‍ നിന്ന് 176 റണ്‍സുമായാണ് റൂട്ട് മടങ്ങിയത്. 26 ഫോറും റൂട്ടിന്റെ ബാറ്റില്‍ നിന്ന് ട്രെന്‍ഡ്ബ്രിഡ്ജില്‍ വന്നു. ടെസ്റ്റില്‍ 27 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡില്‍ സ്മിത്തിനും കോഹ് ലിക്കും ഒപ്പമെത്തുകയും ചെയ്തു ഇവിടെ റൂട്ട്. 

ഇംഗ്ലണ്ട് മണ്ണിലെ 9 ഇന്നിങ്‌സില്‍ നിന്ന് ഇത് റൂട്ടിന്റെ ആറാമത്തെ സെഞ്ചുറിയാണ്. 2021 മുതലുള്ള കണക്കെടുക്കുമ്പോള്‍ പത്താമത്തേയേും. നോട്ടിങ്ഹാമില്‍ ആറാം ഇരട്ട ശതകത്തിലേക്ക് റൂട്ട് എത്തുമെന്ന് തോന്നിച്ചെങ്കിലും ബോള്‍ട്ടിന് മുന്‍പില്‍ വീണ് മടങ്ങി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com