'ദ്രാവിഡ് വിരമിച്ച ദിവസം ആദ്യമായി ചിന്തിച്ചു; ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ തീരുമാനം എടുത്തു'

വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താനുണ്ടായ സാഹചര്യമെന്താണെന്ന് നിരവധി മാധ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം താരത്തോട് ചോദിച്ചിരുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുടെ നിരയിലേക്ക് നടന്നു കയറിയ താരമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. 1999ല്‍ തുടങ്ങിയ ഐതിഹാസികമായ ഒരു ക്രിക്കറ്റ് കരിയറിനാണ് കഴിഞ്ഞ ദിവസം മിതാലി വിരമമിട്ടത്. 

വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താനുണ്ടായ സാഹചര്യമെന്താണെന്ന് നിരവധി മാധ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലേത്ത് നയിച്ച സാഹചര്യത്തെക്കുറിച്ച് മാത്രം മിതാലി ഒന്നും പറഞ്ഞില്ല. ഇപ്പോഴിതാ വിരമിക്കല്‍ തീരുമാനം വന്ന വഴിയെക്കുറിച്ച് പറയുകയാണ് മിതാലി. രാഹുല്‍ ദ്രാവിഡ് വിരമിച്ച സമയത്താണ് താന്‍ ആദ്യമായി അതേക്കുറിച്ച് ആലോചിച്ചതെന്ന് മിതാലി വ്യക്തമാക്കി. 

'സത്യം പറഞ്ഞാല്‍, 2012ല്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ച സമയത്താണ് വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത ആദ്യമായി മനസില്‍ വന്നത്. അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ അദ്ദേഹം വളരെ വികാരാധീനനായിരുന്നു. ഞാന്‍ വിരമിക്കുമ്പോള്‍ എങ്ങനെയായിരിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്. ആ വികാരം എനിക്ക് അനുഭവപ്പെടുമോ? എന്നായിരുന്നു. അതിനു ശേഷം മറ്റ് ചില വിരമിക്കല്‍ പ്രഖ്യാപനങ്ങളും കണ്ടു. എങ്കിലും അത്ര വൈകാരികമായി കാണില്ലെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു.' 

'2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന് ഏറെക്കുറെ എനിക്കു തന്നെ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ വൈകാരികത കൂടുമ്പോള്‍ ഞാന്‍ തീരുമാനങ്ങള്‍ എടുക്കാറില്ല. പിന്നീട് ആഭ്യന്തര ലീഗില്‍ ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ തന്നെ എന്റെ ഉള്ളിലെ ക്രിക്കറ്റ് പാഷന് കുറവ് വരുന്നതായി എനിക്ക് മനസിലായി. എന്റെ സമയമായെന്നും ഞാന്‍ മനസിലാക്കി.'

'ലോകകപ്പായിരുന്നു എന്നെ സംബന്ധിച്ച് ലക്ഷ്യമുണ്ടായിരുന്നത്. അതുനടക്കില്ലെന്ന് ബോധ്യമായതിന് പിന്നാലെ വിരമിക്കല്‍ തീരുമാനം എടുത്തു.'

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com