വിരാട് കോഹ്‌ലി കോവിഡ് ബാധിതനായിരുന്നു; ടീമിനുള്ളില്‍ കൂടുതല്‍ കേസുകള്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2022 02:34 PM |
Last Updated: 22nd June 2022 02:34 PM | A+A A- |

വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി കോവിഡ് ബാധിതനായിരുന്നതായി റിപ്പോര്‍ട്ട്. മാലിദ്വീപില്‍ നിന്ന് അവധി ആഘോഷം കഴിഞ്ഞ് എത്തിയതിന് പിന്നാലെ കോഹ്‌ലിക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
കോഹ് ലിയും കോവിഡ് ബാധിതനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് കോഹ് ലി മുക്തനായി, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് ലെയ്സ്റ്റര്‍ഷയറിന് എതിരായ പരിശീലന മത്സരം ഇന്ത്യ ഗൗരവത്തോടെ എടുക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ ഇനിയും ഉണ്ടാവാം
കളിക്കാര്‍ കോവിഡ് മുക്തരായി വരുന്ന സമയത്ത് കൂടുതല്‍ ഭാരം അവരിലേക്ക് നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ ഇനിയും ഉണ്ടാവാം എന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നു.
കോവിഡ് ഭീതിയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ഒഴിവാക്കിയത്. ഈ ടെസ്റ്റ് ആണ് ജൂലൈ ഒന്നിന് ട്രെന്‍ഡ്ബ്രിഡ്ജില്‍ നടക്കുക. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്പിന്നര്‍ ആര്‍ അശ്വിന് ടീമിനൊപ്പം ലണ്ടനിലേക്ക് പറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ വാർത്ത കൂടി വായിക്കാം
വിന്‍ഡ് സ്‌ക്രീനില്‍ തകരാര്‍; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി നെയ്മറുടെ പ്രൈവറ്റ് ജെറ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ