6 വിക്കറ്റ്, മിസ്റ്ററി ഫ്രീഹിറ്റ്; 10 ഓവര്‍ 45 മിനിറ്റില്‍ തീര്‍ത്തില്ലെങ്കില്‍ ഒരു ഫീല്‍ഡറെ നഷ്ടം; 6ഇറ്റി വരുന്നു

ഓരോ ബാറ്റിങ് ടീമിനും ആറ് വിക്കറ്റാണ് ഉണ്ടാവുക. രണ്ട് ഓവറാണ് നിര്‍ബന്ധിത പവര്‍പ്ലേ
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റസലിന്റെ ബാറ്റിങ്/ഫോട്ടോ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ട്വിറ്റര്‍
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റസലിന്റെ ബാറ്റിങ്/ഫോട്ടോ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ട്വിറ്റര്‍

കിങ്സ്റ്റണ്‍: 6ഇറ്റി എന്ന പേരില്‍ ടി10 ലീഗുമായി കരീബിയന്‍ പ്രീമിയര്‍ ലീഗ്. ടി10 ലീഗുകള്‍ പല രാജ്യങ്ങളിലായി നടക്കുന്നുണ്ടെങ്കിലും 6ഇറ്റി ക്രിക്കറ്റ് പ്രേമികളില്‍ കൂടുതല്‍ കൗതുകമുണ്ടാക്കുന്നത് ഇതിലെ നിയമങ്ങളാണ്. 

6 പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളുമാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഓരോ ബാറ്റിങ് ടീമിനും ആറ് വിക്കറ്റാണ് ഉണ്ടാവുക. രണ്ട് ഓവറാണ് നിര്‍ബന്ധിത പവര്‍പ്ലേ. ഈ രണ്ട് ഓവറില്‍ രണ്ട് സിക്‌സുകള്‍ നേടിയാന്‍ മൂന്നാമത്തെ പവര്‍പ്ലേ ബാറ്റിങ് ടീമിന് ലഭിക്കും. 

5 ഓവര്‍ കഴിഞ്ഞാല്‍ മാത്രമാണ് വിക്കറ്റ് എന്‍ഡുകള്‍ മാറാന്‍ കഴിയുക. നിലവില്‍ ക്രിക്കറ്റില്‍ പിന്തുടരുന്നത് പോലെ ഓരോ ഓവര്‍ കഴിയുമ്പോഴും എന്‍ഡുകള്‍ മാറില്ല. 45 മിനിറ്റിനുള്ളില്‍ 10 ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന 6 ബോള്‍ എറിയുമ്പോള്‍ ഒരു ഫീല്‍ഡറെ ഗ്രൗണ്ടില്‍ നിന്ന് ഒഴിവാക്കും. 

ആരാധകര്‍ക്ക് വെബ്‌സൈറ്റോ ആപ്പോ വഴി മിസ്റ്ററി ഫ്രീ ഹിറ്റിനായി വോട്ട് ചെയ്യാനും കഴിയും. കളിയെ കൂടുതല്‍ ആവേശകരമാക്കാനാണ് ഇതെന്നാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ വിശദീകരണം. യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ ആണ് 6ഇറ്റിന്റെ അംബാസിഡര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com