ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം; 3 തവണ കളിക്കാരെ കണ്ടതായി റിപ്പോര്‍ട്ട്‌

16 ലക്ഷം രൂപയാണ് ഏപ്രില്‍ 21ന് നല്‍കിയത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി എഐഎഫ്എഫ് ജ്യോത്സനെ നിയമിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിവാദം പുകയുന്നു. ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ കരാറില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് കരാര്‍. മൂന്ന് തവണകളായി പണം നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. ഏപ്രില്‍ 21, മെയ് 15, ജൂണ്‍ 15 എന്നീ ദിവസങ്ങളിലായി 24 ലക്ഷം രൂപ നല്‍കുമെന്നാണ് വ്യവസ്ഥ. സംഭവം പുറത്ത് വന്നതോടെ ജൂണില്‍ നല്‍കേണ്ട തുക നല്‍കിയിട്ടില്ല. 

ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് തവണ ഇവര്‍ കൂടിക്കാഴ്ച

16 ലക്ഷം രൂപയാണ് ഏപ്രില്‍ 21ന് നല്‍കിയത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് തവണ ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു. ഒരു തവണ ബെല്ലാരിയില്‍ വെച്ചും രണ്ട് തവണ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ചും. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്‍പായി ഇന്ത്യന്‍ ടീമിന് പ്രചോദനം നല്‍കുന്നതിനായി ജ്യോത്സനെ നിയമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com