മങ്കാദിങ്ങിലൂടെ പുറത്താക്കി; അശ്ലീല ആംഗ്യവുമായി കലിപ്പിച്ച് ജഗദീശന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ജഗദീശന്‍. അശ്ലീല ആംഗ്യത്തിന്റെ പേരില്‍ താരത്തിനെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ചെന്നൈ: മങ്കാദിങ് ചെയ്തതിന്റെ കലിപ്പില്‍ എതിര്‍ താരങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് തമിഴ്‌നാടിന്റെ സീനിയര്‍ താരം നാരായണ്‍ ജഗദീശന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് സംഭവം. 

ടിപിഎല്ലിന്റെ ആദ്യ ദിനം നെല്ലൈ റോയല്‍ കിങ്‌സും ചെന്നൈ സൂപ്പര്‍ കില്ലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. സൂപ്പര്‍ ഓവറിലൂടെ എന്‍ആര്‍കെയാണ് ജയം നേടിയത്. ഇവിടെ നാരയണ്‍ ജഗദീഷനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതും പിന്നാലെ വന്ന താരത്തിന്റെ പ്രതികരണവുമാണ് ചര്‍ച്ചയാവുന്നത്. 

സിഎസ്ജി ഇന്നിങ്,ിന്റെ നാലാം ഓവറിലാണ് സംഭവം. 15 പന്തില്‍ നിന്ന് 25 റണ്‍സോടെ ഫോമില്‍ നില്‍ക്കുകയായിരുന്നു ജഗദീശന്‍. എന്നാല്‍ അപരാജിദ് ഓവറിലെ നാലാമത്തെ ഡെലിവറി പൂര്‍ത്തിയാക്കാതെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കി. ഈ സമയം ക്രീസ് ലൈനിന് പുറത്തായിരുന്നു ജഗദീശന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com