യാഷ് ദുബെയ്ക്കും ശുഭം ശര്‍മയ്ക്കും സെഞ്ചുറി; നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് മധ്യപ്രദേശ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 02:34 PM  |  

Last Updated: 24th June 2022 02:36 PM  |   A+A-   |  

yash_dube_shubam

യാഷ് ദുബെ, ശുഭം ശര്‍മ്മ/ഫോട്ടോ: ട്വിറ്റര്‍

 

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്ക് മേല്‍ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് ബാറ്റ് വീശി മധ്യപ്രദേശ്. മധ്യപ്രദേശിന്റെ യഷ് ദുബെയും ശുഭം ശര്‍മയും സെഞ്ചുറി പിന്നിട്ടു. 

ദുബെയുടേയും ശുഭം ശര്‍മയുടേയും കൂട്ടുകെട്ട് 200 റണ്‍സ് പിന്നിട്ടു. 92 ഓവറിലേക്ക് കളി എത്തുമ്പോള്‍ 2  വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ് മധ്യപ്രദേശ്. 374 റണ്‍സ് ആണ് മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. 

116 റണ്‍സുമായാണ് ശുഭം ശര്‍മ മടങ്ങിയത്. 215 പന്തില്‍ നിന്ന് ശുഭം 15 ഫോറും ഒരു സിക്‌സും പറത്തി. 115 റണ്‍സോടെ ദുബെ പുറത്താവാതെ നില്‍ക്കുന്നു. ദുബെയ്‌ക്കൊപ്പം രജത്ത് ആണ് ഇപ്പോള്‍ ക്രീസില്‍. ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഇരു ടീമുകളും സ്‌കോര്‍ ചെയ്ത റണ്‍സും ഓവറും പരിഗണിച്ച് ശരാശരി എടുത്താവും വിജയിയെ നിര്‍ണയിക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ

മത്സരത്തിനിടെ ബോധരഹിതയായി നീന്തല്‍ താരം; പൂളിലേക്ക് ചാടി രക്ഷിച്ച് പരിശീലക

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ