പോഗ്ബ ഇന്ത്യയിലേക്ക്! പോള്‍ പോഗ്ബയുടെ സഹോദരനെ സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍ 

ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്‌ളോറന്റീന്‍ പോഗ്ബയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാന്‍
പോള്‍ പോഗ്ബ, ഫ്‌ളോറന്റീന്‍ പോഗ്ബ/ഫോട്ടോ: ട്വിറ്റര്‍
പോള്‍ പോഗ്ബ, ഫ്‌ളോറന്റീന്‍ പോഗ്ബ/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

പനാജി: ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്‌ളോറന്റീന്‍ പോഗ്ബയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാന്‍. പ്രതിരോധനിരയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫ്‌ളോറന്റീനെ എടികെ ടീമിലെത്തിക്കുന്നത്. 

എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്പാനിഷ് ഡിഫന്റര്‍ ടിരിക്ക് പരിക്കേറ്റിരുന്നു. ഇതോടെ എഎഫ്‌സി സെമി ഫൈനലിന് മുന്‍പ് പ്രതിരോധ നിരയിലേക്ക് മറ്റൊരു താരത്തെ എടികെയ്ക്ക് കൊണ്ടുവരണമായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് ഫ്‌ളോറിന്റീന്‍ എടികെ മോഹന്‍ ബഗാനിലേക്ക് എത്തുന്നത്. 

പോഗ്ബ ഫ്രാന്‍സിന് വേണ്ടിയാണ് കളിക്കുന്നത് എങ്കിലും ഫ്‌ളോറന്റീനും മറ്റൊരു സഹോദരനായ മാത്തിയാസും ഗിനിയ ദേശിയ ടീമിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. 2010 മുതല്‍ ഗിനിയയുടെ ഭാഗമായ ഫ്‌ളോറന്റീന്‍ 30 മത്സരങ്ങളാണ് കളിച്ചത്. 

എടികെ മോഹന്‍ ബഗാനിലേക്ക് വരുന്ന ഫ്‌ളോറന്റീന് അഭിനന്ദനം അറിയിച്ച് പോഗ്ബ സമൂഹമാധ്യമങ്ങളില്‍ എത്തി. തുര്‍ക്കിഷ് ക്ലബായ ജെന്‍ക്ലെര്‍ബിര്‍ഗിലിനും എംഎല്‍എസ് ക്ലബായ അറ്റ്‌ലാന്റ യുനൈറ്റഡിന് വേണ്ടിയും ഫ്‌ളോറന്റീന്‍ കളിച്ചിട്ടുണ്ട്. അറ്റലാന്റ യുനൈറ്റഡിന് വേണ്ടി യുഎസ് ഓപ്പണ്‍ കപ്പ്, ചാമ്പ്യന്‍സ് കപ്പ് എന്നിവ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com