രോഹിത് ശര്‍മയ്ക്ക് കോവിഡ്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നഷ്ടമായേക്കും 

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത് എന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു
ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കോവിഡ് ഫലം പോസിറ്റീവായത്. 

നിലവില്‍ ടീം ഹോട്ടലില്‍ ഐസൊലേഷനിലാണ് രോഹിത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത് എന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു. ജൂലൈ ഒന്നിനാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്. കോവിഡ് പോസിറ്റീവ് ആയി കഴിഞ്ഞാല്‍ അഞ്ച് ദിവസമാണ് ഐസൊലേഷനില്‍ കഴിയേണ്ടത്. 

എഡ്ജ്ബാസ്റ്റണില്‍ രോഹിത്തിന് കളിക്കാനാവുമോ എന്ന ആശങ്ക ഉയര്‍ന്ന് കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത്തിനും ഇംഗ്ലണ്ടിനെതിരെ കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. നിലവില്‍ പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്‍പില്‍ രോഹിത് ആണ്. 368 റണ്‍സ് ആണ് രോഹിത് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 52.27.

ലെസ്റ്റര്‍ഷയറിന് എതിരായ സന്നാഹ മത്സരത്തില്‍ ആദ്യ രണ്ട് ദിനവും രോഹിത് കളിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 25 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. ലണ്ടനിലേക്ക് എത്തിയതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം രോഹിത്തും കോഹ് ലിയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മാസ്‌ക് ധരിക്കാനും കരുതലോടെയിരിക്കാനും ബിസിസിഐ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com