'ഞാന്‍ ഫിംഗര്‍ സ്പിന്നറായെന്ന് തോന്നി, 3 സ്വെറ്റര്‍ അണിഞ്ഞാണ് നില്‍പ്പ്'; തണുപ്പ് ചൂണ്ടി ചഹല്‍

അയര്‍ലന്‍ഡിലെ തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് ചഹലില്‍ നിന്ന് വന്ന പ്രതികരണമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്
ചഹല്‍/ഫോട്ടോ: എഎഫ്പി
ചഹല്‍/ഫോട്ടോ: എഎഫ്പി

ഡബ്ലിന്‍: സ്പിന്നിന് അനുകൂലമല്ലാത്ത സാഹചര്യത്തിലും ഇക്കണോമി നാലില്‍ താഴെ നിര്‍ത്തിയാണ് ചഹല്‍ ആദ്യ ട്വന്റി20യില്‍ മാന്‍ ഓഫ് ദി മാച്ചായത്. പിന്നാലെ അയര്‍ലന്‍ഡിലെ തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് ചഹലില്‍ നിന്ന് വന്ന പ്രതികരണമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

ഡബ്ലിനില്‍ ആദ്യ ട്വന്റി20യില്‍ ബൗള്‍ ചെയ്ത സമയം ഫിഗര്‍ സ്പിന്നറാണ് താനെന്ന് തോന്നിയതായാണ് ചഹല്‍ പറയുന്നത്. ഈ തണുപ്പ് നിറഞ്ഞ സാഹചര്യത്തില്‍ പന്തെറിയുകയ പ്രയാസമായിരുന്നു. ചിലപ്പോള്‍ ഇതുപോലെ പ്രയാസമാവും. എന്നാല്‍ എല്ലാ സാഹചര്യത്തിനോടും ഇണങ്ങേണ്ടതുണ്ട് എന്നും ചഹല്‍ പറഞ്ഞു. 

മാന്‍ ഓഫ് ദി മാച്ച് ആയതിന് ശേഷം സംസാരിക്കുമ്പോള്‍ ചഹലിനെ അധിക സമയം ഗ്രൗണ്ടില്‍ നിര്‍ത്താതിരിക്കാന്‍ പ്രസന്റര്‍ അലന്‍ വില്‍കിന്‍സും ശ്രമിച്ചു. ഞാന്‍ ഓക്കെയല്ല. മൂന്ന് സ്വെറ്റേഴ്‌സ് അണിഞ്ഞാണ് നില്‍ക്കുന്നത്, ചഹല്‍ ചിരി നിറച്ചുകൊണ്ട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com